പെൺവേഷം ധരിച്ച് അട്ടപ്പാടി ഫാത്തിമ മാതാ പള്ളിയില്‍ കയറിയയാൾ പിടിയിൽ

പാലക്കാട്: അട്ടപ്പാടി ഫാത്തിമ മാതാ പള്ളിയിൽ പെൺവേഷം ധരിച്ച് കയറിയയാളെ പൊലീസ് പിടികൂടി. വയനാട് സ്വദേശി റോമിയോയാണ് ചുരിദാർ ധരിച്ച് പള്ളിക്കുള്ളിൽ കയറിയത്. അഗളി പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.

ചോദ്യം ചെയ്തപ്പോൾ, ഇന്നലെ രാത്രിയാണ് പള്ളിയിൽ വന്നതെന്നും മദ്യലഹരിയിലായിരുന്നതിനാൽ ഉറങ്ങി പോയെന്നുമാണ് പൊലീസിനോട് പറഞ്ഞത്. ആദ്യം പേര് ശരത് എന്ന് പറഞ്ഞെങ്കിലും കൂടുതൽ ചോദ്യം ചെയ്തപ്പോൾ റോമിയോ ആണെന്ന് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ, ഇയാളുടെ കൈയിൽ ഫോണോ തിരിച്ചറിയൽ രേഖകളോ ഒന്നുമുണ്ടായിരുന്നില്ലെന്നും മോഷണ ശ്രമമാണോ എന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു. 

Tags:    
News Summary - Police arrest man who entered Christian church dressed as a woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.