കോഴിക്കോട്: സമസ്തയിലെ ലീഗ് - ലീഗ് വിരുദ്ധ വിഭാഗങ്ങളുടെ തുടർ ചർച്ചയിൽ ധാരണയായില്ല. തിങ്കളാഴ്ച ചേളാരിയില്‍ നടന്ന ചർച്ചയില്‍ ലീഗ് വിരുദ്ധ വിഭാഗത്തില്‍ നിന്ന് ഹമീദ് ഫൈസി അമ്പലക്കടവ് അടക്കം രണ്ടു പേർ മാത്രമാണ് പങ്കെടുത്തത്. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിവരുടെ മധ്യസ്ഥതയില്‍ ദിവസങ്ങൾക്ക മുൻപ് കോഴിക്കോട് നടന്നിരുന്നു. ഇതിൽരണ്ടു വിഭാഗത്തിലെയും നേതാക്കള്‍ മാത്രം ഇരുന്ന് വിഷയാടിസ്ഥാനത്തില്‍ ചർച്ച നടത്താന്‍ തീരുമാനമായിരുന്നു.
ഇതിനെ തുടർന്നാണ് ഇന്നലെ ചേളാരിയില്‍ ആദ്യ ചർച്ച നടന്നത്. സമസ്ത സമ്മേളന സ്വാഗത സംഘത്തിലെ തുല്യ പങ്കാളിത്തം, സുപ്രഭാതം മാനേജ്മെന്റ് എറ്റോറിയില്‍ വിഭാഗങ്ങളിലെ പങ്കാളിത്തം, സാദിഖലി തങ്ങളുടെ മുശാവറയിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചർച്ചായി.
പുത്തനഴി മൊയ്തീന്‍ ഫൈസി, യു. ശാഫി ഹാജി, സമദ് പൂക്കോട്ടൂർ, മലയമ്മ അബൂബക്കർ ഫൈസി, നാസർഫൈസി കൂടത്തായി തുടങ്ങി ലീഗ് അനുകൂല വിഭാത്തിലെ പ്രധാന നേതാക്കളെല്ലാ ചർച്ചക്കെത്തി. എന്നാല്‍ ഹമീദ് ഫൈസി അമ്പലക്കടവും മറ്റൊരു നേതാവും മാത്രമാണ് ലീഗ് വിരുദ്ധ വിഭാഗത്തെ പ്രതിനിധീകരിച്ചെത്തിയത്.
ലീഗ് അനുകൂല വിഭാഗം അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അവയിലൊന്നും പൊതുവായ തീരുമാനം പറയാന്‍ കിഴയാത്ത അവസ്ഥയാണെന്ന് ഹമീദ് ഫൈസി അമ്പലക്കടവ് അറിയിച്ചു. ഇതേ തുടർന്ന് ഒരു വിഷയത്തിലും അന്തിമ ധാരണയിലെത്താതെ യോഗം പിരിഞ്ഞു. പ്രധാന നേതാക്കളുടെ പങ്കാളിത്തത്തോടെ വീണ്ടും യോഗം ചേരാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.