അറസ്റ്റിലായ ക്രിസ്റ്റ്യൻ പോൾ ടി.വി, അരുൺ

വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയും ബൈക്കിൽ കടത്തിയ മെത്താംഫിറ്റമിനും പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: കല്ലായിയിൽ വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ക്രിസ്റ്റ്യൻ പോൾ ടി.വി (25) യാണ് 3.76 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. ഫറോക്ക് എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ് കുമാർ ജി, വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ചുള, സിവിൽ എക്സൈസ് ഓഫിസർമാരായ സവീഷ്, റജുൽ ടി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) റഷീദ് കെ.പി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ എഡിസൺ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

തൃശൂരിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി ഒരാളെയും അറസ്റ്റ് ചെയ്തു. പറക്കാട് സ്വദേശി അരുൺ (28) എന്നയാളാണ് 3.5 ഗ്രാം മെത്താംഫിറ്റമിനുമായി പിടിയിലായത്. അരുണിന്റെ കൂട്ടാളി മെൽജോ എന്നയാളാണ് കേസിലെ രണ്ടാം പ്രതി. ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന ബൈക്കുകൾ എക്സൈസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടറായ സുധീർ കെ.കെ യും സംഘവും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജു കെ.ആർ, ഡ്രൈവർ ഷൈജു ടി.ആർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Drugs seized in Kozhikode and Thrissur; two youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.