തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ ചരിത്രത്തിലെ സുവര്‍ണ അധ്യായമാകുമെന്ന് മന്ത്രി വി.എൻ. വാസവൻ. സംഗമത്തിന്റെ ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ആഗോള അയ്യപ്പസംഗമം നടത്താനുള്ള ബോര്‍ഡിന്റെ തീരുമാനം സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുകയാണ്.
സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുന്ന സംഗമത്തിലൂടെ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ പമ്പയിലേക്ക് എത്തും. ശബരിമലയുടെ ഭാവി വികസനത്തിനുതകുന്ന പദ്ധതികളുടെ ചര്‍ച്ചക്ക് വേദിയില്‍ തുടക്കം കുറിക്കും. ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമാണിത്. ഭക്തരുടെ താല്‍പര്യം സംരക്ഷിച്ച് ആചാരാനുഷ്ഠാനം പാലിച്ചായിരിക്കും പരിപാടി.
ശബരിമല തന്ത്രിയുടേതടക്കം അഭിപ്രായം സ്വീകരിക്കും. വിപുല പങ്കാളിത്തത്തിന് വിവിധ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.