കൊച്ചി: സംസ്ഥാനത്തെ ആയിരം കുരുന്നുകൾക്ക് ഓണസമ്മാനമായി കാതുകുത്തി കമ്മലിടൽ ചടങ്ങ് നടത്താൻ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ). യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സൗജന്യമായാണ് കാതുകുത്തി സ്വർണ കമ്മലിട്ട് നൽകുക. രക്തദാന ക്യാമ്പ്, മുതിർന്ന സ്വർണ തൊഴിലാളികളെ ആദരിക്കൽ എന്നിവ സംഘടിപ്പിക്കാനും സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. സെപ്റ്റംബർ 17ന് സംസ്ഥാനവ്യാപകമായി പരിപാടികൾ നടക്കും.
സ്വർണാഭരണങ്ങളുടെ ജി.എസ്.ടി ഒരു ശതമാനമായി കുറക്കണമെന്നും സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് ഇ.എം.ഐ ഏർപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ജി.എസ്.ടി റെയ്ഡ് നടത്തി സ്വർണവ്യാപാരികളെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം. സ്വർണ വ്യാപാര മേഖലയിലെ നികുതി വരുമാനം വെളിപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ, സി.വി. കൃഷ്ണദാസ്, പി.കെ. അയമു ഹാജി, ബി. പ്രേമാനന്ദ്, എം. വിനീത്, സ്കറിയച്ചൻ കണ്ണൂർ, സക്കീർ ഹുസൈൻ, ഫൈസൽ അമീൻ, അബ്ദുൽ അസീസ് ഏർബാദ്, പി.ടി. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.