നിമിഷപ്രിയയുടെ ശിക്ഷ ഇളവ്: നിര്‍വഹിച്ചത് കടമ മാത്രം- കാന്തപുരം

പാലക്കാട്: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ ഇളവിനായി മതത്തിന്റെയും രാജ്യത്തിന്റെയും സാധ്യതകള്‍ ഉപയോഗിച്ചാണ് ശ്രമം നടത്തിയതെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍.

എസ്.എസ്.എഫ് കേരള സാഹിത്യോത്സവ് സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല മനുഷ്യരായ അനേകം പേർ അതിനെ പിന്തുണച്ചു. പലരും പിന്നീട് ക്രെഡിറ്റിന് വേണ്ടി ഇടപെട്ടു. കടമ മാത്രമാണ് നിര്‍വഹിച്ചത്. ക്രെഡിറ്റിന്റെ ആവശ്യമില്ല. മുസ് ലിമാണെന്നതിന്റെ പേരില്‍ ആരും ഇവിടെ നിന്ന് ഇറക്കിവിടപ്പെടില്ല. ഒരു മതത്തിന്റെയും ആശയങ്ങള്‍ ആരിലും അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2500 പ്രതിഭകള്‍ മാറ്റുരച്ച കേരള സാഹിത്യോത്സവില്‍ 780 പോയന്റുമായി മലപ്പുറം വെസ്റ്റ് ജേതാക്കളായി. മലപ്പുറം ഈസ്റ്റ്, കോഴിക്കോട് സൗത്ത് ടീമുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് അലി ബാഖവി തങ്ങള്‍ പ്രാര്‍ഥന നടത്തി. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Kanthapuram on Nimishapriya case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.