താഴെക്കോട്: സീബ്ര ലൈനും പൊലീസ് സിഗ്നലും അവഗണിച്ച് കടന്നുപോയ കെ.എസ്.ആർ.ടി.സി ബസിനു മുന്നിൽ നിന്നും ട്രാഫിക് ഉദ്യോഗസ്ഥനും വിദ്യാർഥിനികളും രക്ഷപ്പെട്ടത് തലനാരിഴക്ക്. കാപ്പുപറമ്പിൽ തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിദ്യാർഥിനികൾക്ക് റോഡ് മുറിച്ചുകടക്കാൻ സഹായിക്കുകയായിരുന്നു പെരിന്തൽമണ്ണ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ നൗഷാദ്. റോഡിലേക്കിറങ്ങി വാഹനങ്ങൾ നിർത്താൻ കൈകൊണ്ട് ആംഗ്യം കാണിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്നു. എന്നാൽ, ഇത് അവഗണിച്ച് കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞെത്തുകയായിരുന്നു.
പെരിന്തൽമണ്ണയിൽനിന്നും പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു ഫാസ്റ്റ് പാസഞ്ചർ ബസ്. നിർത്തിയിട്ട വാഹനങ്ങളുടെ ഇടതുവശത്തുകൂടി റോഡിൽ നിന്നും ഇറങ്ങിയാണ് ബസ് പാഞ്ഞുപോയത്. തലനാരിഴക്കാണ് അപകടത്തിൽനിന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും വിദ്യാർഥികളും രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.