കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി; വലയിട്ടുപിടിച്ച് രക്ഷാപ്രവർത്തനം

തൃശ്ശൂര്‍: ആത്മഹത്യ ഭീഷണിയുമായി ഇരുനില കെട്ടിടത്തിന് മുകളിൽ നിന്ന് നഗരത്തെ മുൾമുനയിൽ നിർത്തിയ യുവാവിനെ വലയിൽ കുരുക്കി ഫയർഫോഴ്സ്. തിങ്കളാഴ്ച രാവിലെ 11.30 മുതലായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. ആൾതാമസമുള്ള കെട്ടിടത്തിന് മുകളിൽ ഓട്ടിൻ കഷ്ണവു ചില്ലുകളുമായി കയറിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഫയർ ഫോഴ്സും പൊലീസും എത്തി അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും കല്ലും ചില്ലും ഉപയോഗിച്ച് താഴെക്ക് എറിയാൻ ആരംഭിച്ചു. ഒടുവിൽ മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ശ്രമങ്ങൾക്കൊടുവിൽ ഫയർഫോഴ്സ് അംഗങ്ങൾ വലയിട്ട് പിടിച്ചാണ് താഴേക്ക് ഇറങ്ങിക്കിയത്.

പട്ടാമ്പി സ്വദേശിയായ യുവാവ് നാല് ദിവസം മുമ്പാണ് വീടുവിട്ടിറങ്ങിയത്. മാനസികാസ്വസ്ഥമുള്ള ആളാണ് യുവാവ് എന്നാണ് പ്രാഥമിക വിവരം. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - man rescued suicide attempt in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.