കാട്ടൂർ: താണിശ്ശേരിയിലുള്ള സുഹൃത്തിന്റെ വീടിന് മുന്നിലെ റോഡിൽ കാർ പാർക്ക് ചെയ്ത താണിശ്ശേരി വൻപറമ്പിൽ വീട്ടിൽ സോജിയെ (45) അസഭ്യം പറയുകയും അക്രമിച്ച് പരിക്കേൽപ്പിക്കുകയും ഇയാളുടെ കാറിന്റെ മുൻവശത്തെ ചില്ല് കല്ലുകൊണ്ട് കുത്തിപ്പൊട്ടിക്കുകയും കാറിന്റെ ഡോറിൽ ചവിട്ടി കേടുപാടുകൾ വരുത്തുകയും സോജിയുടെ സുഹൃത്തായ സുധീറിനെയും അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളായ താണിശ്ശേരി സ്വദേശികളായ താണിയത്ത് വീട്ടിൽ ഹിമേഷ് (31), കറപ്പം വീട്ടിൽ അജ്നാസ് (22) മരനയിൽ വീട്ടിൽ സനിൽ (35) എന്നിവരെ അറസ്റ്റ് ചെയ്തു.
ഹിമേഷ് കാട്ടൂർ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തുക എന്നിങ്ങനെയുള്ള ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അജ്നാസ് കാട്ടൂർ പൊലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ചതിനുള്ള രണ്ട് കേസുകളിൽ പ്രതിയാണ്. കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.എസ്. ബൈജു, എ.എസ്.ഐ മനോജ്, എസ്.സി.പി.ഒ സി.ജി. ധനേഷ്, സി.പി.ഒമാരായ വിപിൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.