ചെറുതുരുത്തി: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ചു. പൈങ്കുളം അയ്യപ്പൻ എഴുത്തച്ഛൻ ബസ് സ്റ്റോപ്പിന് സമീപം ഓട്ടോറിക്ഷ ഓടിക്കുന്ന പൈങ്കുളം മനക്കത്തെടി വീട്ടിൽ ഉണ്ണികൃഷ്ണനാണ് (50) വെട്ടേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം.
2021ൽ പോക്സോ കേസിൽ പ്രതിയായ പൈങ്കുളം കുന്നത്ത് വീട്ടിൽ ബാലചന്ദ്രൻ എന്ന ബാലനാണ് (49) ഉണ്ണികൃഷ്ണനെ ആക്രമിച്ചത്. വെട്ടേറ്റ ഉണ്ണികൃഷ്ണൻ അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു. ചെറുതുരുത്തി എസ്.ഐ നിഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.