പരിദ് ,സഫിയ
ചെറുതുരുത്തി: ഓടിക്കൊണ്ടിരുന്ന മുച്ചക്ര സ്കൂട്ടറിന് തീപിടിച്ചതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപ്പെട്ടു. സഹോദരന്റെ ഭാര്യയുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. ചെറുതുരുത്തി പൈങ്കുളം ആലുംകുന്നിന് സമീപം താമസിക്കുന്ന പള്ളത്ത് വീട്ടിൽ പരീദ് (54) ആണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.ശനിയാഴ്ച രാവിലെ 11:30 ഓടെ നെടുപുറയിൽ വെച്ചായിരുന്നു സംഭവം.
പരീദും സഹോദരന്റെ ഭാര്യ സഫിയയും മുച്ചക്ര സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ സഫിയ വാഹനം നിർത്താൻ ആവശ്യപ്പെട്ടു. സ്കൂട്ടറിന്റെ പല ഭാഗത്തുനിന്ന് പുക ശക്തമായി വന്നതോടെ ഇവർ ബഹളം വെച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല.
ഒരു കാലിന് ശേഷിയില്ലാത്തതിനാൽ പരീദിന് പെട്ടെന്ന് വാഹനത്തിൽ നിന്ന് ഇറങ്ങാൻ സാധിച്ചില്ല. അപകടം തിരിച്ചറിഞ്ഞ സഫിയ പരീദിനെ ബലമായി വണ്ടിയിൽ നിന്ന് പിടിച്ചിറക്കുകയായിരുന്നു. ഇതിനിടെ ഇവരുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ സ്കൂട്ടറിന്റെ ബാറ്ററി വയർ വിച്ഛേദിച്ചതിനാൽ അപകടം ഒഴിവായി. സംഭവത്തിൽ സ്കൂട്ടറിന് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.