ബുധനാഴ്ച കുറ്റ്യാടി ചുരത്തിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
വെള്ളമുണ്ട: വയനാട് -താമരശ്ശേരി ചുരം അടഞ്ഞതോടെ വാഹനപ്പെരുപ്പം താങ്ങാനാകാതെ കുറ്റ്യാടിച്ചുരം. നിരവിൽപുഴ മുതൽ ചുരം തീരുന്നതുവരെയുള്ള ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലും അനുഭവപ്പെട്ടത്.
താമരശ്ശേരി ചുരത്തില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതോടെ കോഴിക്കോട് ജില്ലയിലേക്കുള്ള വാഹനങ്ങൾ കുറ്റ്യാടിച്ചുരം വഴിയാണ് കടത്തിവിടുന്നത്. ചുരത്തിന് താങ്ങാനാകുന്നതിലും കൂടുതലാണ് വാഹനങ്ങളുടെ നിര. ദിവസങ്ങൾക്കു മുമ്പ് കുറ്റ്യാടി ചുരത്തിൽ വലിയ തോതിൽ മണ്ണിടിച്ചിലും ഉണ്ടായിരുന്നു. വീതികുറഞ്ഞ റോഡും കയറ്റം കൂടുതലും ആയതിനാൽ ഈ ചുരത്തിൽ വാഹനങ്ങൾ പെട്ടെന്ന് അപകടത്തിൽപെടാൻ സാധ്യത ഏറെയാണ്.
താമരശ്ശേരി ചുരം അടയുന്ന സമയത്തെല്ലാം കോഴിക്കോട്ടേക്ക് വാഹനങ്ങൾ കടത്തിവിടുന്ന ചുരമാണിതെങ്കിലും ശാസ്ത്രീയമായി റോഡ് നവീകരിക്കാൻ നടപടിയുണ്ടായിട്ടില്ല.
ചുരം നവീകരണത്തിനായി പല തവണ ഫണ്ടുകൾ വകയിരുത്തിയിരുന്നെങ്കിലും ഡി.പി.ആർ പോലും പൂർത്തിയായിട്ടില്ലെന്ന് വാർഡ് മെംബറായ ഗണേഷ് പറഞ്ഞു. ചുരത്തിന് മാത്രമായി പ്രത്യേക ഡി.പി.ആർ തയാറാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ട് രണ്ടു വർഷം കഴിഞ്ഞെങ്കിലും നടപടികൾ ഫയലിൽ ഉറങ്ങുകയാണ്. ചുരത്തിനു മുകളിൽ വയനാട് ഭാഗത്ത് പല ഭാഗങ്ങളിലായി നടക്കുന്ന കലുങ്കുകളുടെ പണി ഇഴഞ്ഞുനീങ്ങുന്നതും വലിയ ഗതാഗത തടസ്സത്തിന് കാരണമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.