കണ്ണപുരം കീഴറ‍യിൽ സ്ഫോടനത്തിൽ തകർന്ന വീട്                                         ഫോട്ടോ -ബിമൽ തമ്പി

കണ്ണൂരിൽ വീട്ടിൽ വൻ സ്ഫോടനം; ഒരു മരണം, ശരീര ഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ

കണ്ണൂർ: കണ്ണപുരം കീഴറ‍യിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ഒരാൾ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് സൂചന.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ശരീര ഭാഗങ്ങൾ ചിന്നിച്ചിതറി കിടക്കുന്ന നിലയിലാണ്. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണപുരം പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലേൽക്കുകയും ചെയ്തു.

സ്ഫോടനത്തിൽ മരിച്ചയാളുടെ മൃതദേഹം പുറത്തേക്ക് മാറ്റുന്നു

അപകടസ്ഥലത്ത് നിന്ന് പൊട്ടാത്ത സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ടു പേരാണ് വാടകക്ക് താമസിച്ചിരുന്നത്.

പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂർ സിറ്റി പൊലീസ് കമീഷണറും സ്ഥലത്തെത്തി. 

Tags:    
News Summary - Massive explosion in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.