വി.ശിവൻകുട്ടി

രാഹുൽ ജനപ്രതിനിധി സ്ഥാനം രാജിവെക്കണം; -മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ജനപ്രതിനിധി സ്ഥാനം രാജിവെക്കണമെന്ന്​ മന്ത്രി വി. ശിവൻകുട്ടി. പേരു വെളിപ്പെടുത്താതെ ഒന്നിലധികം സ്ത്രീകൾ യുവജന നേതാവിനെതിരെ ഉയർത്തിയത്​ ഗുരുതര ആരോപണമാണെന്നും മന്ത്രി വ്യക്തമാക്കി.

ജനപ്രതിനിധിയുടെ പേര് വെളിപ്പെടുത്താൻ പരാതിക്കാർ ഭയപ്പെടേണ്ടതില്ല. പൂർണ്ണ പിന്തുണയും സംരക്ഷണവും നൽകി സർക്കാർ അവർക്കൊപ്പം ഉണ്ടാകും. ആരോപണം ഉന്നയിക്കുന്നവർക്ക് പേര് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പോലും, പൊലീസിൽ പരാതി നൽകാൻ അവർക്ക് കഴിയും. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്യും.

ഇരകളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കപ്പെടും. ക്രിമിനൽ നടപടിച്ചട്ട പ്രകാരം, ഏതെങ്കിലും വ്യക്തി കുറ്റകൃത്യത്തെ കുറിച്ച് അറിഞ്ഞാൽ അത് പൊലീസിനെ അറിയിക്കാൻ ബാധ്യതയുണ്ടെന്നും അറിയിക്കാതിരിക്കുന്നത് നിയമലംഘനമാണെന്നും മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Rahul should resign from his MLA Post - Minister Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.