ഇരാറ്റുപേട്ടയിൽ പള്ളിയിൽ മോഷണം; ഇമാമിന്റെ പോക്കറ്റിലെ 2000 രൂപയും എ.ടി.എം കാർഡും കവർന്നു, പ്രതി പിടിയിൽ

കോട്ടയം: മുസ്‌ലിം പള്ളിയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയാളെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറ കൊല്ലായിലെ കിഴക്കുകര പുത്തൻവീട്ടിൽ അയൂബിനെയാണ് (57) പൊലീസ് പിടികൂടിയത്.

പള്ളി ഇമാമിന്റെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 2000 രൂപയും എ.ടി.എം കാർഡും ഡ്രൈവിങ് ലൈസൻസുമാണ് മോഷണം പോയത്. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അയൂബ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 




Tags:    
News Summary - Robbery in a mosque: Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.