പാലക്കാട്: സുരക്ഷ മുൻനിർത്തി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തര ഓഡിറ്റ് നടത്താൻ തീരുമാനിച്ചതായി മന്ത്രി വി. ശിവൻകുട്ടി. അതിന്റെ ഭാഗമായി സമയബന്ധിത പരിപാടിക്ക് രൂപംനൽകും. ചൊവ്വാഴ്ച രാവിലെ 9.30ന് തന്റെ അധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ശിക്ഷക് സദനിൽ ചേരുമെന്നും മന്ത്രി പാലക്കാട്ട് പറഞ്ഞു.
വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ആർ.ഡി.ഡിമാർ, എ.ഡിമാർ, ഡയറ്റ് പ്രിൻസിപ്പൽമാർ, ജില്ല ഉപവിദ്യാഭ്യാസ ഓഫിസർമാർ, ജില്ല പ്രോജക്ട് കോഓഡിനേറ്റർമാർ, ജില്ല പ്രോജക്ട് ഓഫിസർമാർ, ജില്ല കൈറ്റ് കോഓഡിനേറ്റർമാർ, ജില്ല വിദ്യാകിരണം കോഓഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കും.
പാലക്കാട്: ജൂലൈ 25 മുതൽ 31 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ട് പരിശോധന നടത്തും. ഡി.ഡി, ആർ.ഡി.ഡി, എ.ഡി, ഡി.ഇ.ഒ, എ.ഇ.ഒ, വിദ്യാകിരണം കോഓഡിനേറ്റർ, ബി.ആർ.സി ഉദ്യോഗസ്ഥൻ, ഡയറ്റ് പ്രിൻസിപ്പൽ എന്നിങ്ങനെ ഏഴു പേരടങ്ങുന്ന ഉദ്യോഗസ്ഥസംഘം നിരീക്ഷണത്തിന് ജില്ലകളിൽ മേൽനോട്ടം വഹിക്കും.
ആഗസ്റ്റ് 12ന് തിരുവനന്തപുരം ശിക്ഷക് സദനിൽ സംസ്ഥാന സേഫ്റ്റി ഓഡിറ്റ് സ്റ്റിയറിങ് കമ്മിറ്റി ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.