പാലക്കാട് ഹോട്ടൽ മാലിന്യകുഴിയിലിറങ്ങിയ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ഒലവക്കോട് മാലിന്യകുഴിയിലിറങ്ങിയ ശുചീകരണ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഒലവക്കോട് ഉമ്മിനിയിൽ ഹോട്ടലിനോട് ചേർന്ന മാലിന്യകുഴി വൃത്തിയാക്കുന്നതിനിടെ ​കല്ലേക്കുളങ്ങര സ്വദേശി സുജീ​ന്ദ്രനാണ് മരിച്ചത്. ഉമ്മിനി ഹൈസ്കൂളിന് എതിർവശമാണ് അപകടം. ​ഹോട്ടലിലെ മലിനജലം ഇറങ്ങുന്ന കുഴിയാണ് അപകടത്തിനിടയാക്കിയത്. രണ്ടു ദിവസമായി നേരിടുന്ന മലിനജലമൊഴുക്ക് തടസ്സം പരിഹരിക്കാനായി കുഴിയിലിറങ്ങിയതായിരുന്നു സുജീന്ദ്രൻ. പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ രക്ഷിക്കാൻ ഹോട്ടലുടമയും ഇറങ്ങി. ഇദ്ദേഹത്തിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ നാട്ടുകാർ ഉടൻ കുഴിയിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി സജീന്ദ്രനെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് സൂചന. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Tags:    
News Summary - sanitation worker dies after getting stuck drainage in palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.