'സുരേഷ് ഗോപിക്ക് മറ്റ് തിരക്കുകളുമുണ്ടാകും, അദ്ദേഹത്തെ കാണാനില്ലെന്ന് പറഞ്ഞ ബിഷപ്പുമായി ഞാൻ സംസാരിക്കാം' രാജീവ് ചന്ദ്രശേഖരൻ

തിരുവനന്തപുരം: സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയോട് പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖരൻ. സുരേഷ് ഗോപിയെ കാണാനില്ലെന്ന് പറഞ്ഞ പിതാവിനോട് താൻ സംസാരിക്കാം. സുരേഷ് ഗോപി എം.പി മാത്രമല്ലല്ലോ കേന്ദ്രമന്ത്രിക്ക് അവരുടേതായ മറ്റുപല തിരക്കുകളും ഇല്ലേയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യുഹാനോൻ മാർ മിലിത്തിയോസ് സുരേഷ് ഗോപിയെ പരിഹസിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്തു വിഷയത്തിലും ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ നടന്ന ആക്രമണത്തിലും പ്രതികരിക്കാത്തതിനാലാണ് സുരേഷ് ഗോപിയെ അദ്ദേഹം പരിഹിസിച്ചത്. ” ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുപ്പ് ഡൽഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്നാശങ്ക ” എന്നാണ് പരിഹാസ രൂപേണ മാർ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചത്.

കേന്ദ്രമന്ത്രിയും തൃശൂരിൽ നിന്നുള്ള എം.പിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെ.എസ്.യു നേതാവും രം​ഗത്തെത്തി. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തശേഷം കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ്ഗോപിയെ മണ്ഡലത്തിൽ കാണാനില്ലെന്ന് പരാതിയിൽ പറയുന്നു. സുരേഷ്ഗോപിയുടെ തിരോധാനത്തിനു പിന്നിൽ ആരാണെന്നും അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നടത്തിയ ആരോപണങ്ങളോടും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടേത് നാടകമാണ്. വർഷത്തിൽ ആറു തവണയെങ്കിലും വിദേശത്തു ടൂർ പോകുന്ന രാഹുലിന് ഇവിടുത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെ കുറിച്ച് അറിയില്ല. രാഹുൽ ഗാന്ധിയുടെ ലീഡർഷിപ്പിൽ അണികൾക്ക് അതൃപ്തി ഉണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Tags:    
News Summary - 'Suresh Gopi must be busy with other things, I will talk to the bishop who said he is missing' Rajeev Chandrasekharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.