വയനാട്: ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ ജനങ്ങളുടെ ആകെ ബാങ്ക് വായ്പ 35.30 കോടിയാണ്. ഈ പ്രദേശങ്ങളിൽ 12 ബാങ്കുകൾ ചേർന്ന് നൽകിയ 3,220 വായ്പകളിലായാണിത്. ഇവ എഴുതിത്തള്ളാനാകില്ലെന്നും ഒരു വർഷത്തെ മൊറട്ടോറിയവും വായ്പ പുനഃക്രമീകരണവുമാണ് ചെയ്യാനാകുകയെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. ഉപജീവനമാർഗമടക്കം എല്ലാം നഷ്ടപ്പെട്ടവർക്ക് വായ്പ എഴുതിത്തള്ളിയാൽ മാത്രമേ രക്ഷയുള്ളൂ.
നിലവിലുള്ള വായ്പകളുടെ നിബന്ധനകൾ പരിഷ്കരിച്ച് വായ്പാ കാലാവധി നീട്ടുകയടക്കമാണ് പുനഃക്രമീകരണത്തിൽ (റീ ഷെഡ്യൂൾ) ചെയ്യുക. നിശ്ചിത കാലത്തേക്ക് വായ്പകളിലുള്ള എല്ലാ നടപടികളും നിർത്തിവെക്കുകയെന്നതാണ് മൊറട്ടോറിയം. രണ്ടായാലും കേന്ദ്രസർക്കാർ കനിഞ്ഞില്ലെങ്കിൽ ദേശസാത്കൃത ബാങ്കുകളിലെ വായ്പാതുക പലിശയടക്കം തിരിച്ചടക്കേണ്ടിവരും.
മുണ്ടക്കൈ ഉരുൾദുരന്തബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പൊതുജനം നൽകിയത് 772.11 കോടിയാണ് (7721130557 രൂപ). ഇതിൽനിന്ന് ഇതുവരെ സർക്കാർ ചെലവഴിച്ചത് 91.74 കോടിയാണ്. ബാക്കിയുള്ളത് 680.37 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.