ബംഗളൂരു: എ.ഐ.കെ.എം.സി.സി ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാല ഈ മാസം 29, 30 തീയതികളിൽ ഗോവയിൽ നടക്കും. കാൻഡോളിം ഹിൽട്ടൺ ഗോവ റിസോർട്ടിൽ നടക്കുന്ന പരിപാടി മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡന്റ് കെ. കുഞ്ഞുമോൻ ഹാജി അധ്യക്ഷത വഹിക്കും.
മുസ്ലിം ലീഗ് കേരള സംസ്ഥാന സെക്രട്ടറിയും എ.ഐ.കെ.എം.സി.സി നിരീക്ഷകനുമായ അബ്ദുറഹിമാൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തും. ഷരീഫ് സാഗർ, എസ്.വി. മുഹമ്മദലി മാസ്റ്റർ, പി.വി. അഹമ്മദ് സാജു എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകും. ദേശീയ സെക്രട്ടറി ഡോ. എം.എ. അമീറലി പദ്ധതി രൂപരേഖ അവതരിപ്പിക്കും.
ഖലീൽ ഹുദവി കാസർകോട് പ്രാർഥന നിർവഹിക്കും. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതവും ട്രഷറർ കെ.എം. അബ്ദുറഹ്മാൻ നന്ദിയും പറയും. കേരളത്തിന് പുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കെ.എം.സി.സി കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് 2017ൽ ദേശീയതലത്തിൽ എ.ഐ.കെ.എം.സി.സിക്ക് രൂപം നൽകിയത്.
കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ഡൽഹി, അന്തമാൻ, തെലുങ്കാന, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ആസാം, ബിഹാർ, ഛത്തിസ്ഗഢ്, ഗോവ, രാജസ്ഥാൻ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽനിന്നായി 104 പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ ഗോവയിൽ ചേർന്ന സംഘാടക സമിതി യോഗം വിലയിരുത്തി. ദേശീയ സെക്രട്ടറി ഡോ. എം.എ. അമീറലി ഉദ്ഘാടനം ചെയ്തു.
ഗോവ എസ്.ടി.സി.എച്ച് പ്രസിഡന്റ് പി. അബ്ദുല്ല അധ്യക്ഷതവഹിച്ചു. ഹുമയൂൺ കബീർ, ബി.എം. നൗഷാദ്, സൈഫ് ചെർക്കള, സി.എ. അഷ്റഫ്, ഹംസ സാഗർ, കെ. സുബൈർ എന്നിവർ സംസാരിച്ചു. സി. മുഹമ്മദ് സ്വാഗതവും സി. അബൂബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.