ബംഗളുരു: ഡോ. ഉമ റാം, കെ.എസ്. റാം എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത ‘ബസ്തർ: 1862’ എന്ന കൃതിയുടെ പ്രകാശനവും ബസ്തറിലെ ആദിവാസി സമൂഹത്തിന്റെ നാൾവഴികൾ സംബന്ധിച്ച സിംപോസിയവും ശനിയാഴ്ച രാവിലെ 10ന് ബസവനഗുഡി ബി.പി വാഡിയ റോഡിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് വേൾഡ് കൾചറിൽ നടക്കും.
യുനസ്കോ മുൻ അംബാസഡർ ചിരഞ്ജീവ് സിങ് പുസ്തക പ്രകാശനം നിർവഹിക്കും. സിംപോസിയത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച് റീജനൽ ഡയറക്ടർ ഡോ. എസ്.കെ. അരുണി, ബസ്തർ മുൻ കലക്ടറും ട്രൈഫെഡ് മുൻ എം.ഡിയുമായ പ്രവിർ കൃഷ്ണ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.