ബംഗളൂരു: ‘തിരുപ്പിറവിയുടെ 1500 വർഷങ്ങൾ’ എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് ബംഗളൂരു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹബ്ബ കാമ്പയിനിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. തവക്കൽ മസ്ത്താൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നൗഫൽ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് ഫാറൂഖ് അമാനി അധ്യക്ഷതവഹിച്ചു. മുൻ വഖഫ് ബോർഡ് ചെയർമാൻ ശാഫി സഅദി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ബഷീർ സഅദി പീനിയ, കെ.എം.ജെ ട്രഷററും എസ്.എം.എ ജില്ലാ സെക്രട്ടറിയുമായ അബ്ദുൽ റഹ്മാൻ ഹാജി എന്നിവർ സംസാരിച്ചു.
ഷൗക്കത്ത് തങ്ങൾ പ്രാർഥന നിർവഹിച്ചു. കെ.എം.ജെ സെക്രട്ടറി ഇസ്മായിൽ സഅദി കിന്യ, എസ്.എം.എ ട്രഷറർ സത്താർ മൗലവി. മുഹമ്മദ് കോയ തങ്ങൾ, മജീദ് മുസ്ലിയാർ, മുനീർ രാമമൂർത്തിനഗർ എന്നിവർ സംബന്ധിച്ചു. എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അൽതാഫ് അലി സ്വാഗതവും അബ്ദുൽ വാജിദ് അംജദി നന്ദിയും പറഞ്ഞു. ബംഗളൂരു ജില്ലാ സാഹിത്യോത്സവ് സെപ്റ്റംബർ 13,14 തിയതികളിൽ നടക്കും. 14ന് രാത്രി ഇശൽ നൈറ്റ് സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.