സ്വാതന്ത്ര്യദിന സൈക്കിൾ റാലി
ബംഗളൂരു: സൈക്ലിങ് ക്ലബുമായി സഹകരിച്ച് സ്വാതന്ത്ര്യദിനം ഒരു അതുല്യമായ രീതിയിൽ ആഘോഷിച്ചു. സൈക്കിൾ സവാരിയിലൂടെ നഗരത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം വരച്ചാണ് ശ്രദ്ധേയ ആഘോഷം ഒരുക്കിയത്. സ്വാതന്ത്ര്യദിനത്തിൽ ഭൂപടത്തിൽ ഇന്ത്യയുടെ രൂപരേഖ പിന്തുടർന്ന് സൈക്ലിസ്റ്റുകൾ ബംഗളൂരുവിൽ 79 കിലോമീറ്റർ സവാരി നടത്തി.
400ലധികം സൈക്കിൾ സവാരിക്കാർ ആവേശത്തോടെ പങ്കെടുത്ത ഈ പരിപാടിയിൽ ഇരുപതോളം ചവിട്ടുവണ്ടി അംഗങ്ങളും അണിനിരന്ന് സവാരിയെ സ്വാതന്ത്ര്യത്തിന്റെയും ആരോഗ്യത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാക്കി മാറ്റി.
ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയിൽ സൈക്കിൾ ചെയ്യാൻ ദീർഘസമയം പെഡൽ ചവിട്ടുന്നത് കൂടാതെ കൈയിൽ സൈക്കിൾ പിടിച്ച് പടികൾ കയറുന്നതുവരെ സൈക്ലിസ്റ്റുകൾ ആവേശത്തോടെ ചെയ്തു. സൈക്കിൾ സവാരിക്കാരുടെ ആത്മാവ്, ഊർജം, ഐക്യം എല്ലാം ചേർന്ന് സ്വാതന്ത്ര്യദിന റൈഡ് അവിസ്മരണീയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.