ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് ​?; എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി അൽ നസ്ർ ഗോവയിലെത്തും

ന്യൂഡൽഹി: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊ​ണാൾഡോ ഫുട്ബാൾ മത്സരത്തിനായി ഇന്ത്യയിലെത്തിയേക്കും. അൽ നസ്റിനായി കളിക്കാനായിട്ടാവും റൊണാൾഡോയുടെ ഇന്ത്യ സന്ദർശനം.  എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്റും ഇന്ത്യൻ ക്ലബായ എഫ്.സി ഗോവയും ഒരേ ഗ്രൂപ്പിലാണ് വരുന്നത്. ഇന്ന് നറുക്കെടുപ്പിലൂടെയാണ് ടൂർണമെന്റിലെ ടീമുകളുടെ ഗ്രൂപ്പുകൾ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ഒമാൻ ക്ലബായ അൽ സീബിനെ 2-1ന് തോൽപ്പിച്ചാണ് എഫ്.സി ഗോവ എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഇടംപിടിച്ചത്. എഫ്.സി ഗോവക്കൊപ്പം മോഹൻ ബഗാനും ഇന്ത്യയിൽ നിന്നും എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ കളിക്കും. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ മാറ്റുരക്കുക. സെപ്റ്റംബർ 16നാണ് ടൂർണമെന്റ് തുടങ്ങുന്നത്. 

ഇന്ന് മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ വെച്ചാണ് ടൂർണമെന്റിന്റെ നറുക്കെടുപ്പ് നടന്നത്.  നറുക്കെടുപ്പ് പൂർത്തിയാകുന്നതിന് പിന്നാലെ ടൂർണമെന്റിന്റെ പൂർണ ഫിക്ചർ പുറത്ത് വരും. എങ്കിൽ മാത്രമേ എഫ്.സി ഗോവയും അൽ നസ്റും തമ്മിൽ എപ്പോഴാണ് കളിക്കുകയെന്ന് വ്യക്തമാകു.







Tags:    
News Summary - Cristiano Ronaldo to visit India; Al Nasr to arrive in Goa for AFC Champions League match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.