ദുബൈ: ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് കണക്ടിവിറ്റിയെ ബാധിക്കുംവിധം ചെങ്കടലിലെ കേബിളുകൾക്ക് തകരാർ സംഭവിക്കാൻ കാരണം അതുവഴി കടന്നുപോകുന്ന കപ്പലുകളാവാമെന്ന് വിദഗ്ധ നിരീക്ഷണം. സൗദി അറേബ്യയിലെ ജിദ്ദ തീരത്തിന് സമീപമാണ് കേബിളുകൾക്ക് തകരാർ സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ, ഇക്കാര്യം സൗദി സർക്കാറോ കേബിൾ കമ്പനികളോ സ്ഥിരീകരിച്ചിട്ടില്ല. ഇത് കപ്പലുകൾ മൂലം സംഭവിച്ചതാവാമെന്ന് അന്താരാഷ്ട്ര കേബിൾ സംരക്ഷണ സമിതി ഓപറേഷൻസ് മാനേജർ ജോൺ റോട്ടസ്ലി പറഞ്ഞു.
ഓരോ വർഷവും ആഴക്കടൽ കേബിളുകൾക്കുണ്ടാവുന്ന തകരാറുകളിൽ 30 ശതമാനവും കപ്പലുകളുടെ നങ്കൂരങ്ങൾ വഴിയാണ് സംഭവിക്കുന്നത്. ചെങ്കടലിലെ കേബിളുകൾ ആഴംകുറഞ്ഞ ഭാഗങ്ങളിലാണുള്ളതെന്നതും നങ്കൂരങ്ങൾ തട്ടിയുള്ള തകരാറുകൾ വർധിക്കാൻ കാരണമാവുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.