നരേന്ദ്ര മോദി, ഡോണൾഡ് ട്രംപ്
ന്യൂഡൽഹി: സോഫ്റ്റ്വെയർ കയറ്റുമതിക്കും തീരുവ ഏർപ്പെടുത്താനൊരുങ്ങി യു.എസ്. ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് തീരുമാനം. ഇതോടെ വലിയൊരു വിപണിയാകും ഇന്ത്യൻ സോഫ്റ്റ്വെയർ മേഖലക്ക് നഷ്ടമാവുക. ആഗോളതലത്തിലെ വാണിജ്യമേഖലയിൽ ഇന്ത്യൻ ഐ.ടി മേഖലക്ക് വലിയ തിരിച്ചടി നേരിടുകയാണ്. ഇതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന വെല്ലുവിളിയുമുണ്ട്. ഇതിനെല്ലാം ഇടയിലാണ് തീരുവയിലൂടെ യു.എസ് ഭീഷണി ഉയർത്തുന്നത്
283 ബില്യൺ ഡോളർ മൂല്യമുള്ളതാണ് ഇന്ത്യയുടെ ഐ.ടി വ്യവസായം. ടാറ്റ കൺസൾട്ടൻസി സർവീസ്, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, വിപ്രോ തുടങ്ങിയ പ്രമുഖ ഐ.ടി കമ്പനികളുടേയെല്ലാം വരുമാനത്തിന്റെ 60 ശതമാനവും യു.എസിൽ നിന്നാണ് വരുന്നത്.
യു.എസും കൂടി സോഫ്റ്റ്വെയർ കമ്പനികൾക്ക് നികുതി ചുമത്തിയാൽ അത് ഇരട്ട നികുതിയായി മാറും. നികുതിക്കൊപ്പം യു.എസ് വിസാചട്ടങ്ങൾ കടുപ്പിക്കുന്നതും സോഫ്റ്റ്വെയർ കമ്പനികൾക്ക് തിരിച്ചടിയാണ്. ഇതുവരെ ഐ.ടി കമ്പനികൾക്ക് നികുതി ചുമത്താനുള്ള പദ്ധതിയൊന്നും യു.എസ് ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. എങ്കിലും യു.എസ് നികുതി ഏർപ്പെടുത്തുമെന്ന നിരവധി റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
വാഷിങ്ടൺ: മാസങ്ങൾക്കുള്ളിൽ തന്നെ അമേരിക്കയുമായി വ്യാപാര കരാറിലേർപ്പെടാൻ ഇന്ത്യ എത്തുമെന്ന പ്രസ്താവനയുമായി യു.എസ്. വാണിജ്യ സെക്രട്ടറി. അമേരിക്കയുടെ തീരുവക്കൊള്ളയിൽ ഇരുരാജ്യങ്ങളുടെയും ബന്ധം വഷളാകുകയും, ഇന്ത്യ റഷ്യയുമായും ചൈനയുമായും അടുക്കുകയും ചെയ്യുന്നതിനിടെയാണ് യു.എസ്. വാണിജ്യ സെക്രട്ടറിയുടെ പ്രസ്താവന.
ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ ചർച്ചയ്ക്ക് തയാറാകും. ക്ഷമ പറയും. ട്രംപുമായി ഒരു കരാറിൽ ഏർപ്പെടാൻ ശ്രമിക്കും -വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു. അമേരിക്കയെ ഇന്ത്യ പിന്തുണയ്ക്കുന്നില്ലെങ്കിൽ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 50 ശതമാനം തീരുവ നൽകേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇന്ത്യ അവരുടെ വിപണി തുറന്നിടാൻ ആഗ്രഹിക്കുന്നില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നില്ല, ബ്രിക്‌സിന്റെ ഭാഗമാകുന്നത് നിർത്തുന്നില്ല. റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള പാലമാകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അങ്ങനെ തന്നെ തുടരുക. ഒന്നുകിൽ ഡോളറിനെ പിന്തുണയ്ക്കുക, അമേരിക്കയെ പിന്തുണയ്ക്കുക, നിങ്ങളുടെ ഏറ്റവും വലിയ ക്ലയന്റിനെ പിന്തുണയ്ക്കുക, അല്ലെങ്കിൽ 50 ശതമാനം താരിഫ് നൽകുക. ഇത് എത്ര കാലം നീണ്ടുനിൽക്കുമെന്ന് നോക്കാം -ഹോവാർഡ് ലുട്നിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.