ആദ്യമായി എന്നിൽ വലിയ മാറ്റമുണ്ടായി; യോഗ, 11 ദിവസം ലിക്വിഡ് ഡയറ്റ്... അനുരാഗ് കശ്യപ് 27 കിലോ കുറച്ചത് ഇങ്ങനെ
text_fieldsഅനുരാഗ് കശ്യപ്
ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളാണ് അനുരാഗ് കശ്യപ്. വ്യത്യസ്തമായ ചിത്രങ്ങളൊരുക്കി ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ അനുരാഗ് കശ്യപിന് സാധിച്ചു. താരങ്ങളെക്കാള്‍ കണ്ടന്റുകളാണ് സിനിമകളെ വിജയിപ്പിക്കുന്നതെന്ന് വിശ്വസിക്കുന്ന സംവിധായകനാണ് അനുരാഗ് കശ്യപ്. ഇപ്പോഴിതാ തന്റെ ശരീരഭാരം കുറച്ചതിനെപ്പറ്റി അനുരാഗ് നടത്തിയ തുറന്നുപറച്ചിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
അനുരാഗ് കശ്യപിന് ഹൃദയാഘാതവും ആസ്ത്മയും വന്നതിന് ശേഷം 27 കിലോ ഭാരം കുറക്കാൻ ലിക്വിഡ് ഡയറ്റാണ് പിന്തുടർന്നത്. കൂടാതെ യോഗയും ദിനചര്യയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ മാറ്റത്തിലൂടെ ശരീരഭാരം കുറക്കാൻ മാത്രമല്ല, സമ്മർദം നിയന്ത്രിക്കാനും ജീവിതത്തിൽ സന്തുലിതാവസ്ഥ കണ്ടെത്താനും സാധിച്ചെന്നും അദ്ദേഹം പറയുന്നു.
'എനിക്ക് ഹൃദയാഘാതമുണ്ടായി. എന്നെത്തന്നെ പൂർണമായും നഷ്ടപ്പെട്ടിരുന്നു. സ്റ്റിറോയിഡുകൾ സ്ഥിരമായി കഴിച്ചു. ഡീ അഡിക്ഷൻ സെന്ററിൽ പോയി. എനിക്ക് എന്തുപറ്റിയെന്ന് മനസിലാകാതെ ആകെ തകർന്നുപോയി. ഇതിന് ശേഷമാണ് ആരോഗ്യം ശ്രദ്ധിക്കാൻ സമഗ്രമായ സമീപനം ഞാൻ സ്വീകരിച്ചത്' അനുരാഗ് പറഞ്ഞു.
11 ദിവസം ലിക്വിഡ് ഡയറ്റ് പിന്തുടർന്നു. ഇത് ശരീരഭാരം കുറക്കുന്നതിന് പുറമെ, മാനസിക സമ്മർദത്തെ കൈകാര്യം ചെയ്യാനും സഹായിച്ചു. ആദ്യമായി എന്നിൽ വലിയ മാറ്റമുണ്ടായി. 27 കിലോ ഭാരം കുറഞ്ഞു. യോഗ പരിശീലിച്ചു. നമ്മൾ എപ്പോഴും ജോലിയെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഉറങ്ങാൻ സമയം കിട്ടുമ്പോൾ ഉറങ്ങുന്നു. മറ്റ് കാര്യങ്ങളിലൊന്നും ശ്രദ്ധ കൊടുക്കുന്നില്ല. സ്വന്തം ആരോഗ്യത്തിനായി സമയം നീക്കിവെക്കാൻ ഈ കാര്യങ്ങൾ പഠിപ്പിച്ചു' അദ്ദേഹം കൂട്ടിച്ചേർത്തു.
ലിക്വിഡ് ഡയറ്റ് എന്നത് ദ്രാവക രൂപത്തിലുള്ളതും അല്ലെങ്കിൽ ഊഷ്മാവിൽ ഉരുകുന്നതുമായ ഭക്ഷണങ്ങളെ മാത്രം ഉൾക്കൊള്ളുന്ന ഒരു ഭക്ഷണക്രമമാണ്. ദഹനവ്യവസ്ഥക്ക് വിശ്രമം നൽകാനും, ശരീരത്തിന് ആവശ്യമായ ജലാംശം നൽകാനും ഇത് സഹായിക്കുന്നു. ഇതിൽ വ്യക്തമായ ദ്രാവകങ്ങൾ (Clear liquid diet) എന്നും, പാലടക്കമുള്ള ദ്രാവകങ്ങൾ (Full liquid diet) എന്നും രണ്ട് വിഭാഗങ്ങളുണ്ട്. വെള്ളം, പ്യൂരിഫൈഡ് ജ്യൂസുകൾ, പഴ ചാറുകൾ, ജെലാറ്റിൻ എന്നിവയാണ് വ്യക്തമായ ദ്രാവകങ്ങളിൽ ഉൾപ്പെടുന്നത്. സമ്പൂർണ്ണ ദ്രാവക ഡയറ്റിൽ വ്യക്തമായ ദ്രാവകങ്ങൾക്ക് പുറമെ പാൽ, ക്രീം, പുഡ്ഡിംഗുകൾ, മൃദുവായ ധാന്യങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഈ ഡയറ്റ് ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നത് പോഷകാഹാരക്കുറവിലേക്ക് നയിച്ചേക്കാം. തലകറക്കം, ക്ഷീണം തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാം. അതിനാൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇത് സ്വീകരിക്കരുത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.