Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHome Makingchevron_rightവെറുതെയിടരുത്...

വെറുതെയിടരുത് വീടിന്‍റെ കോർണറുകൾ. കോർണറുകളെ മനോഹരവും ഉപയോഗയോഗ്യവുമാക്കാനുള്ള വഴികളിതാ...

text_fields
bookmark_border
വെറുതെയിടരുത് വീടിന്‍റെ കോർണറുകൾ. കോർണറുകളെ മനോഹരവും ഉപയോഗയോഗ്യവുമാക്കാനുള്ള വഴികളിതാ...
cancel

മിക്ക വീടുകളിലെയും മൂലകൾ (corners) ഒഴിഞ്ഞു കിടക്കുകയായിരിക്കും. അല്ലെങ്കിൽ പഴയ പത്രങ്ങൾ, കടലാസുകൾ, കസേരകൾ എന്നിവ അടുക്കിവെച്ചിട്ടുണ്ടാകും.

കാണാൻ ഒരു ചന്തവുമുണ്ടാകില്ലെന്ന് മാത്രമല്ല, പൊടിപിടച്ചു കിടക്കുകയുമായിരിക്കും. ഒന്ന് മനസ്സുവെച്ചാൽ ഇത്തരം മൂലകളെ നമുക്ക് മനോഹര ഇടമാക്കാം.

ഇന്‍റീരിയർ ഡിസൈൻ ചെയ്യുമ്പോൾ കോർണറുകൾക്ക് മനോഹാരിതക്കൊപ്പം ഉപയോഗവും നൽകാം. കോർണറുകളെ മനോഹരവും ഉപയോഗയോഗ്യവുമാക്കാൻ ചില വഴികളിതാ...

റീഡിങ് പോയന്‍റ്

കോർണറിൽ മനോഹരമായ ബുക്ക് ഷെൽഫ് പണിയാം. ഇരുന്ന് വായിക്കാൻ ഒരു കസേരയും കുഞ്ഞ് മേശയും ഇടാം. ഇവിടെ ടാസ്ക് ലൈറ്റും നൽകാം.

വർക്ക് സ്പേസ്

കോവിഡാനന്തരം വർക്ക് ഫ്രം ഹോമിന്‍റെ സാധ‍്യതകൾ വർധിച്ചിരിക്കുകയാണല്ലോ. വീടിന്‍റെ കോർണറിനെ ഓഫിസ് സ്പേസാക്കി രൂപാന്തരപ്പെടുത്താം. ഓഫിസ് ടേബിളും കസേരയും ഇടാം. ഓഫിസ് ആവശ‍്യത്തിനുള്ള സാധനങ്ങൾ വെക്കാൻ ഷെൽഫും പണിയാം.

കമ്പ്യൂട്ടറിനും ലാപ്ടോപ് ചാർജിങ്ങിനുമായി പ്ലഗ് പോയന്‍റുകളും നൽകാം. ടേബിൾ ലാംപോ ടാസ്ക് ലൈറ്റോ നൽകാം. കൂടുതൽ സ്വകാര്യത ആവശ‍്യമുണ്ടെങ്കിൽ ഡോറുള്ള കാബിൻ പണിയുന്നതാണ് നല്ലത്, വായുസഞ്ചാരം ഉറപ്പുവരുത്തിയാൽ മതി.

സ്റ്റഡി ഏരിയ

കോർണറിൽ സ്റ്റഡി ടേബിളും കസേരയും ഇട്ട് കുട്ടികൾക്ക് പഠിക്കാനുള്ള സ്പേസ് ഒരുക്കാം. പുസ്തകങ്ങൾ അടുക്കിവെക്കാൻ ഷെൽഫ് പണിയാം. കുട്ടികൾക്ക് പ്രചോദനമേകുന്ന മഹദ് വചനങ്ങൾ ഫ്രെയിം ചെയ്ത് ഭിത്തിയിൽ വെക്കാം. ടേബിൾ ലാംപോ ടാസ്ക് ലൈറ്റോ നൽകാം.

ഇൻഡോർ ഗാർഡൻ

ഇൻഡോർ പ്ലാന്‍റുകൾ മനോഹരമായി വെക്കാനുള്ള ഇടമായി കോർണറിനെ മാറ്റാം. വെർട്ടിക്കൽ ഗാർഡൻ രൂപത്തിൽ ചെയ്താൽ ഭംഗി കൂടും. അതിന് യോജിച്ച സ്റ്റാൻഡുകൾ വെക്കാം.

പ്രെയർ ഏരിയ

കോർണറിനെ പ്രാർഥന ഇടമാക്കാം. വലിയ ചെലവില്ലാതെ ഇതു ചെയ്യാവുന്നതാണ്. നിലത്ത് കാർപറ്റ് വിരിക്കാം. വേദഗ്രന്ഥങ്ങൾ വെക്കാൻ ചെറിയ ഷെൽഫ് പണിയാം.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home Makinghome designCornerHomeTips
News Summary - ways to make corners beautiful and usable
Next Story