Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHome Makingchevron_rightവീടിനകത്തെ പൊടിപൂരം...

വീടിനകത്തെ പൊടിപൂരം ഒഴിവാക്കാനുള്ള വഴികൾ

text_fields
bookmark_border
വീടിനകത്തെ പൊടിപൂരം ഒഴിവാക്കാനുള്ള വഴികൾ
cancel

● ചെരിപ്പുകൾ വരാന്തയിലേക്ക് കയറ്റാതെ കാർ പോർച്ചിലോ മറ്റോ സൂക്ഷിക്കാം.

● പുറത്തുപോയപ്പോൾ ധരിച്ച വസ്​ത്രങ്ങൾ അഴിച്ചുവെക്കാതെ ഉറങ്ങരുത്​.

● വാതിലുകളുടെ മുന്നിൽ ചവിട്ടിയിടുന്നത് പൊടി അകത്തേക്കു കയറുന്നത് തടയും.

● അലർജിയുള്ള കുട്ടികൾക്ക്​ കഴുകി വൃത്തിയാക്കാൻ സാധിക്കുന്ന കളിപ്പാട്ടങ്ങൾ വാങ്ങി നൽകുക.

● കിടപ്പുമുറി എപ്പോഴും പൊടിപടലങ്ങൾ ഇല്ലാതെയിരിക്കണം.

● വിരി കുടയുമ്പോള്‍ പൊടി മൂക്കില്‍ കയറാതിരിക്കാൻ മുന്‍കരുതലെടുക്കണം.

● തലയണ ഉറകള്‍, കിടക്കവിരികള്‍, കമ്പിളിപ്പുതപ്പ്, കര്‍ട്ടന്‍, ചവിട്ടികള്‍ തുടങ്ങിയവ ആഴ്ചയിലൊരിക്കലെങ്കിലും കഴുകി ഉണക്കുക. കിടക്കകളും തലയണകളും മാസത്തിലൊരിക്കൽ വെയിലത്തിട്ട് ഉണക്കാം. കിടക്ക വിരികളും തലയണക്കവറുകളും ആഴ്ചയിൽ ഒരിക്കൽ മാറ്റിവിരിക്കാം.

● പൊടി തട്ടിയൊഴിവാക്കുന്നത് കഴിയുന്നതും ഒഴിവാക്കുക. ചുമരുകളും സീലിങ്ങും വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്. നിലം നനച്ചുതുടക്കുക.

● മുറി ഉണങ്ങി വായുസഞ്ചാരമുള്ളതാകാൻ ഒരു മണിക്കൂർ വീതം രണ്ടുതവണ ജനൽ തുറന്നിടുക.

● ഫെതര്‍ ഡസ്റ്ററിനേക്കാൾ വാക്വം ക്ലീനർ ഉപയോഗിക്കുന്നതാണ് ഉത്തമം.

● വീട്ടുമതിലിൽ ഇടതൂർന്ന ഇലകളുള്ള വള്ളിച്ചെടികൾ നടാം. കർട്ടൻ പ്ലാന്റ്സ് റോഡിൽനിന്നുള്ള പൊടിയെ തടയാൻ സഹായിക്കും.

● ഷെൽഫിലും മറ്റും സൂക്ഷിച്ച പുസ്തകങ്ങൾ ഇടക്കിടെ തുടക്കാം.

● ദിവസവും മുറ്റമടിക്കുന്നതിനുമുമ്പ് അൽപം വെള്ളം തളിക്കാൻ മറക്കരുത്.

● രാത്രി അടുക്കള കഴുകി തുടച്ച് വൃത്തിയാക്കിയ ശേഷം വേണം കിടക്കാൻ.

● അടുക്കളയിലെ ചിമ്മിനിയിലെ (റേഞ്ച് ഹുഡ്) ഫിൽട്ടര്‍ ഇടക്ക് ശുചിയാക്കുന്നത് ഫിൽട്ടറിന്റെ ശേഷി കൂട്ടും.

● ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെ എല്ലാ സാധനങ്ങളും മാറ്റി എല്ലായിടവും നന്നായി തുടച്ചിടുക.

● രോമപ്പാവകൾ ഇടക്ക് ഫ്രീസറിൽവെച്ച് തണുപ്പിച്ച് പൊടിച്ചെള്ളിനെ നശിപ്പിക്കണം.

● ഭിത്തിയിൽനിന്ന്​, ചൂലു കടന്നെത്തുന്ന അകലത്തിൽ വേണം ഫ്രിഡ്ജ് വെക്കാൻ.

● കമ്പ്യൂട്ടർ കീപാഡ്, എയര്‍ കണ്ടീഷനര്‍​, സീലിങ് ഫാൻ, എക്‌സ്ഹോസ്റ്റ് ഫാന്‍, ടി.വി പോലുള്ള വൈദ്യുതോപകരണങ്ങൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാം.

● ചെയർ, സോഫ സെറ്റിന്‍റെ കുഷ്യനുകൾ എന്നിവ മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കണം. വശങ്ങളും വൃത്തിയാക്കാൻ മറക്കരുത്.

● വളര്‍ത്തുമൃഗങ്ങള്‍ കിടപ്പുമുറികളിൽ ഓടിനടക്കാറുള്ളതുകൊണ്ട് ഇവയെ ദിവസവും വൃത്തിയാക്കണം.

● കൃത്രിമ അലങ്കാരച്ചെടികളും മറ്റും വേനൽക്കാലത്ത് സ്വീകരണമുറിയിൽനിന്ന് ഒഴിവാക്കുന്നതാകും നല്ലത്.

● മുട്ടിലിഴയുന്ന കുട്ടികളുള്ളപ്പോൾ തറ രാസക്ലീനറുകൾകൊ‍ണ്ട് കഴുകരുത്.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home MakingHomeTips
News Summary - Ways to remove indoor dust
Next Story