Obituary
ചെങ്ങന്നൂർ: വെണ്മണി ചരുവുപറമ്പില്‍ വീട്ടിൽ ഷാജി ജോര്‍ജിെൻറ ഭാര്യ സാറാമ്മ ഷാജി (രാജി- 48) നിര്യാതയായി. മകള്‍: ഷെറിന് ഷാജി. സംസ്കാരം പിന്നീട്.
അരൂർ: പഞ്ചായത്ത് എട്ടാം വാർഡ് ചന്തിരൂർ കിഴക്കേവെളി പരേതനായ മുഹമ്മദിെൻറ ഭാര്യ കുഞ്ഞുഫാത്തിമ (67) നിര്യാതയായി. മക്കൾ: ഹുസൈൻ, റഷീദ് ബാഖവി, നിസാർ, ഷാനി, ഷെബി. മരുമക്കൾ: റസിയ, ആമിന, സുലു, അൻവർ.
ചേര്‍ത്തല: വീടിനുസമീപത്തെ പാടശേഖരത്തിൽ പൊട്ടിക്കിടന്ന വൈദ്യുതികമ്പിയില്‍നിന്ന് ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. വയലാര്‍ ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡ് കുന്നുതറയില്‍ ഉദയനാണ് (53) മരിച്ചത്. വയലാര്‍ ചാത്തന്‍ചിറ പാലത്തിനുസമീപത്തെ പാടശേഖരത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഉദയെൻറ വീടിനുസമീപത്ത് കൃഷിയില്ലാതെ കിടക്കുന്ന പാടശേഖരമാണിത്. വൈദ്യുതികമ്പി വെള്ളത്തില്‍ വീണുകിടന്നത് ശ്രദ്ധയില്‍പെടാതെയാണ് അപകടമെന്നാണ് വിവരം. ചെറുവള്ളത്തില്‍ ഉദയന്‍ ഈ ഭാഗങ്ങളില്‍ മത്സ്യബന്ധനം നടത്താറുണ്ട്. മത്സ്യബന്ധനത്തിനുപോയ ഉദയനെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈദ്യുതിലൈന്‍ ഓഫ് ചെയ്താണ് മൃതദേഹം കരക്കെത്തിച്ചത്. കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണ് അപകടകാരണമെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ പ്രദേശത്തുകൂടിയാണ് ലൈന്‍ കടന്നുപോകുന്നതെന്നും ഇവിടെ ജനസഞ്ചാരം കുറവായതിനാല്‍ ലൈന്‍ ഇലക്ട്രിക് തൂണില്‍നിന്ന് വിട്ടുകിടന്നത് ശ്രദ്ധയില്‍പെട്ടില്ലെന്നുമാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വെള്ളിയാഴ്ച കോവിഡ് പരിശോധനക്കുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: ഉഷ. മക്കള്‍: അതുല്യ, അനൂപ്, അഖില്‍.
കുട്ടനാട്: കായലിൽ പുഞ്ചകൃഷിക്കുള്ള പമ്പിങ് ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയെ മോട്ടോർ തറയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ ഗ്രാമപഞ്ചായത്ത് പുത്തൻപറമ്പ് വടക്കേതിൽ മനോഹരനാണ് (60) മരിച്ചത്. കുട്ടനാട്ടിലെ ഇ- ബ്ലോക്ക് ഇരുപത്തിനാലായിരം കായലിൽ വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കായലിെൻറ വടക്കേ പുറംബണ്ടിലെ എട്ടാം മോട്ടോർ തറയിലെ പമ്പിങ് തൊഴിലാളിയായിരുന്നു. 200 മീറ്റർ അകലെയായി ഇരുവശങ്ങളിലുമുള്ള മറ്റു മോട്ടോർ തറയിലെ തൊഴിലാളികളുമായി തലേന്ന് രാത്രിയിലും ഇദ്ദേഹം സംസാരിച്ചിരുന്നു. ഇന്നലെ രാവിലെ മോട്ടോർ തറയിലെത്തിയ മത്സ്യത്തൊഴിലാളികളാണ് മരിച്ച നിലയിൽ കണ്ടത്. കൈനടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മാരാരിക്കുളം: പുന്നപ്ര -വയലാർ സമരസേനാനി പരേതനായ ബി.വി. പ്രഭാകരെൻറ ഭാര്യ കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡ് രേവതിയിൽ സരസമ്മ (85) നിര്യാതയായി. മക്കൾ: സിന്ധു നാഥ്, സിനിമോൾ, ശ്രീകല. മരുമക്കൾ: ലിബി, മോഹനൻ, അർജുനൻ.
ചാരുംമൂട്: താമരക്കുളം ചത്തിയറ കലാഭവനം (മരങ്ങാട്ട് കിഴക്കതിൽ) ഭാസ്കരൻ പിള്ള (72) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ശ്രീജ, ശ്രീകുമാർ, ശ്രീകല. മരുമക്കൾ: രാമചന്ദ്രക്കുറുപ്പ്, ശരണ്യ, സുരേഷ് കുമാർ. സഞ്ചയനം ഏഴിന് രാവിലെ എട്ടിന്.
തൃക്കുന്നപ്പുഴ: പാനൂർ തട്ടാരുതറയിൽ മുഹമ്മദുകുഞ്ഞ് (68) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: ശിഹാബ് (സൗദി), മാഹീൻ, അൻസില.
ചേര്‍ത്തല: ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡില്‍ പാര്ഥാസില് പരേതനായ പാർഥെൻറ ഭാര്യ ചന്ദ്രമതി (72) നിര്യാതയായി. മക്കള്‍: റെജി, സജി. മരുമക്കള്‍: ലത, കെ.സി. സാജു. സഞ്ചയനം നാലിന് രാവിലെ എട്ടിന്.
ചേർത്തല: നഗരസഭ 16ാം വാർഡിൽ മരുത്തോർവട്ടം പടിഞ്ഞാറേ ആനത്തറവിട്ടീൽ പരേതനായ പീതാംബരൻ ആചാരിയുടെ ഭാര്യ സരസ്വതി (71) നിര്യാതയായി. മക്കൾ: ഷാജിമോൻ, ഷൈലജ, ഷൈജ. മരുമക്കൾ: രേഖ, സന്തോഷ് ബാബു, സത്യനാഥ്.
ചാരുംമൂട്: ഇടപ്പോൺ ആറ്റുവ ശ്രീശിവത്തിൽ മുരളീധരൻ നായരുടെ ഭാര്യ സുഗതകുമാരി (61) നിര്യാതയായി. മക്കൾ: ശ്രീജേഷ് മുരളീധരൻ (ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ല സെക്രട്ടറി), ശ്രീനിത്, പരേതനായ ശ്രീനിഷ്. മരുമക്കൾ: സൂര്യ, ശരത്ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
മാന്നാർ: കുരട്ടിശ്ശേരി പാവുക്കര പുത്തൻപറമ്പിൽ പടിഞ്ഞാറേതിൽ വീട്ടിൽ ബാലകൃഷ്ണെൻറ ഭാര്യ അമ്മിണി (66) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുധാസ് കുമാർ, പരേതനായ സുരേഷ് കുമാർ. മരുമക്കൾ: ഗംഗ, ലക്ഷ്മി, ആശ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
മാന്നാര്‍: കോഴഞ്ചേരി അയിരൂർ ചെറുകോൽപുഴ മങ്ങാട്ട് വീട്ടിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ മാന്നാർ കുട്ടമ്പേരൂര്‍ ഹോമിയോ ആശുപത്രി 16ാം വാർഡിൽ ചെറുവള്ളത്ത് ശങ്കരകൃപയില് രാജാമണിയമ്മ (88) നിര്യാതയായി. ചെട്ടികുളങ്ങര കരിപ്പുഴ കടവൂര്‍ പരമേശ്വരത്ത് കുടുംബാംഗമാണ്. മക്കള്‍: രാജശേഖരന്‍നായര്‍, ഡി. ജയകുമാര്‍, പരേതയായ ഉഷാകുമാരി. മരുമക്കള്‍: രാജലക്ഷ്മി, പി.എസ്. മായ, പരേതനായ ശ്രീകുമാര്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.