Obituary
ചെങ്ങന്നൂർ: തിട്ടമേൽകടയ്ക്കേത്ത് പറമ്പിൽ ശശിയുടെ ഭാര്യ സുകുമാരി (73) നിര്യാതയായി. മകൾ: അമ്പിളി. മരുമകൻ: പ്രദീപ്.
മാന്നാർ: കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിൽ കൊറ്റാർകാവ് ദേവീക്ഷേത്രത്തിന് കിഴക്ക് ബിനു നിവാസിൽ സുകുമാരൻ ആചാരി (72) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ. ബിന്ദു, ബിനു (അനുഗ്രഹ ടൂവിലർ വർക്ക്ഷോപ്, കടപ്ര). മരുമക്കൾ: രാജൻ ആചാരി, (ശിവപാർവതി ടൂവീലർ വർക്ക്ഷോപ്, കുട്ടമ്പേരൂർ), അനിത. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.
ആറാട്ടുപുഴ: മകൻ മരിച്ചതിന് പിന്നാലെ മാതാവും കോവിഡ് ബാധിച്ച് മരിച്ചു. തൃക്കുന്നപ്പുഴ പാനൂർ നെടുവേലിൽ പരേതനായ മുഹമ്മദ്കുഞ്ഞിെൻറ ഭാര്യ ഖദീജ ബീവിയാണ് (93) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മകൻ മൈതീൻകുഞ്ഞ് മുസ്ലിയാർ (63) കോവിഡ് ബാധിച്ച് മരിച്ചത്. ഹസൻകോയയാണ് ഖദീജ ബീവിയുടെ മറ്റൊരു മകൻ. മരുമക്കൾ: ആഫിയത്ത്, താഹിറ.
ആലപ്പുഴ: ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഓഫിസിൽ സീനിയർ ക്ലർക്ക് പുന്നപ്ര മിനിഭവനിൽ പരേതനായ മോഹനെൻറ ഭാര്യ ബീന (55) നിര്യാതയായി. മക്കൾ: മിനി ബി. മോഹൻ, മാധുരി ബി. മോഹൻ. മരുമകൻ: സുഭാഷ് (കെ.എസ്.ആർ.ടി.സി).
ചെങ്ങന്നൂർ: പുത്തൻകാവ് അങ്ങാടിക്കൽ കാരയ്ക്കാട്ടു പീടികയിൽ വീട്ടിൽപരേതനായ പാസ്റ്റർ കെ.ഇ നൈനാെൻറ ഭാര്യ മറിയാമ്മ നൈനാൻ (കുഞ്ഞൂഞ്ഞമ്മ -64 ) നിര്യാതയായി. റാന്നി വലിയകാവ് മാന്താനത്ത് കുടുംബാംഗമാണ്. മക്കൾ: ജിൻസി (ഹൂസ്റ്റൺ), വിൻസി (കിടങ്ങന്നൂർ), ക്രിസ്റ്റി (ആസ്ട്രേലിയ). മരുമക്കൾ: വിജോയ് (ഹൂസ്റ്റൺ), സോണി, സ്റ്റെഫി (ആസ്ട്രേലിയ) സംസ്കാരം പിന്നീട്.
മണ്ണഞ്ചേരി: പഞ്ചായത്ത് 18ാം വാർഡ് ചിയാംവെളി തൈക്കാവ് വെളിയിൽ ഹമീദ്കുഞ്ഞ് (75) കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ആബിദ. മക്കൾ: നവാസ് (കെ.എസ്.ഇ.ബി കലവൂർ), നജുമ, നിസാം, നഹാസ്, പരേതനായ നൗഷാദ്. മരുമക്കൾ: ഷിമി, ഫൈസൽ, ആമിന.
മാന്നാർ: ബുധനൂര്‍ പടിഞ്ഞാറ്റുംമുറി തട്ടാരേത്ത് കളീയ്ക്കല്‍ വീട്ടിൽ പരേതനായ പി.വി. ചന്ദ്രശേഖരന് പിള്ളയുടെ ഭാര്യ ടി.കെ. ലക്ഷ്മിക്കുട്ടിയമ്മ (89) നിര്യാതയായി. മകന്: സി. വിനോദ്കുമാര്‍ (കെ.എസ്.ഡി.പി ആലപ്പുഴ). മരുമകള്‍: സിന്ധു (കെ.എസ്.ഇ.ബി, ചെങ്ങന്നൂര്‍). സംസ്കാരം തിങ്കളാഴ്ച രാവിലെ11ന് വീട്ടുവളപ്പില്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
മുഹമ്മ: റിട്ട. അധ്യാപിക, മുഹമ്മ പഞ്ചായത്ത് പത്താംവാർഡ് ലക്ഷ്മി വീട്ടിൽ കെ. തങ്കമ്മ (88) നിര്യാതയായി. അരൂർ കളപ്പുരക്കൽ മഞ്ജു നിവാസിൽ പരേതനായ കെ.വി. പ്രഭാകരൻ നായരുടെ ഭാര്യയാണ്. മക്കൾ: മഞ്ജു പി. നായർ, മധു പി. നായർ, മനു പി. നായർ. മരുമക്കൾ: എസ്. മോഹൻദാസ്, കെ.എസ്. മിനി, മായ ചന്ദ്രൻ.
അമ്പലപ്പുഴ: തകഴി 958ാം നമ്പർ സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി അമ്പലപ്പുഴ ശ്രീമാധവത്തിൽ കെ. മാധവൻകുട്ടി (71) നിര്യാതനായി. കേരള കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ജില്ല സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ടി.എസ്. ശ്രീദേവി. മകൻ: ഡോ. എം. ശ്രീരാജ് (അയ്യപ്പ കോളജ്, തിരുവൻവണ്ടൂർ). മരുമകൾ: ഡോ. സി.കെ. ഗായത്രി (ഗവ. ആയുർവേദ ആശുപത്രി, മാവേലിക്കര).
ചെങ്ങന്നൂർ: ആലാപെണ്ണുക്കര വടക്ക് തോട്ടടിച്ചരുവിൽ വീട്ടിൽ ടി.എസ്. വിജയൻ (റിട്ട. പോസ്റ്റ്മാൻ -85) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ടി.വി. അനിത (അങ്കണവാടി കൊല്ലം), ടി.വി. അജിത, ടി വി. അനിൽകുമാർ (പി.ആർ.ഡി.എസ് ചെങ്ങന്നൂർ ശാഖ സെക്രട്ടറി) ടി.വി. അമ്പിളി (അധ്യാപിക ഗവ. യു പി.എസ് ബുധനൂർ). മരുമക്കൾ: സുബ്രഹ്മണ്യൻ (ഹെഡ് ക്ലർക്ക് റവന്യൂ ഡിപ്പാർട്മെൻറ് കൊല്ലം), മനോജ്, ഉഷാകുമാരി (അധ്യാപിക കോഴഞ്ചേരി), പ്രസന്നൻ.
മാന്നാർ: കായംകുളം പെരിങ്ങാല മുല്ലശ്ശേരിൽ വീട്ടിൽ പരേതനായ ശിവരാമ പിള്ളയുടെ ഭാര്യ കൃഷ്ണമ്മ ( റിട്ട. ജില്ല രജിസ്ട്രാർ-72)നിര്യാതയായി. കുരട്ടിശ്ശേരി വിഷവർശ്ശേരിക്കര തട്ടയ്ക്കാട്ട് കുടുംബാംഗമാണ്. മകൻ. ബിജുലാൽ. മരുമകൾ: സുധ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
മുഹമ്മ: പുത്തനങ്ങാടി മുല്ലശ്ശേരി വെളി നാരായണി (86) നിര്യാതയായി. മക്കൾ: ഉഷ, ഷൺമുഖൻ, പ്രിയംവദ, രാജീവ്, ഉല്ലാസ്, പരേതനായ സതീശൻ. മരുമക്കൾ: മഹിളാമണി, പൊന്നപ്പൻ, മിനി, വിജയൻ, ഷീബ, ബിജിമോൾ.