ആറാട്ടുപുഴ: മകൻ മരിച്ചതിന് പിന്നാലെ മാതാവും കോവിഡ് ബാധിച്ച് മരിച്ചു. തൃക്കുന്നപ്പുഴ പാനൂർ നെടുവേലിൽ പരേതനായ മുഹമ്മദ്കുഞ്ഞിെൻറ ഭാര്യ ഖദീജ ബീവിയാണ് (93) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മകൻ മൈതീൻകുഞ്ഞ് മുസ്ലിയാർ (63) കോവിഡ് ബാധിച്ച് മരിച്ചത്. ഹസൻകോയയാണ് ഖദീജ ബീവിയുടെ മറ്റൊരു മകൻ. മരുമക്കൾ: ആഫിയത്ത്, താഹിറ.