മണ്ണഞ്ചേരി: സി.പി.എം നേതാവ് പഞ്ചായത്ത് 19ാം വാർഡ് നന്ത്യങ്ങാട് എൻ.കെ. സുകുമാരൻ (84) നിര്യാതനായി. മനക്കൽ ദേവീക്ഷേത്രം സെക്രട്ടറിയായും പൊന്നാട് പെരുന്തുരുത്ത് പാടശേഖര സമിതി ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഭൈമി. മക്കൾ: രാധ, ഓമന, മനോഹരൻ (കെ.എസ്.ആർ.ടി.സി, ഈരാറ്റുപേട്ട), സതീശൻ (വ്യാപാരി വ്യവസായി ഏകോപന സമിതി, കാവുങ്കൽ യൂനിറ്റ് സെക്രട്ടറി), പ്രസന്ന, പ്രസീത, പ്രതാപൻ. മരുമക്കൾ: രാജു, രേഖ, ജയശ്രീ (മണ്ണഞ്ചേരി പടിഞ്ഞാറ് ക്ഷീര സഹകരണ സംഘം സെക്രട്ടറി), രാജേന്ദ്രൻ, സജിത്ത് (കേരള സ്പിന്നേഴ്സ്, കോമളപുരം), ശ്രീജ, പരേതനായ ചന്ദ്രൻ.