മുഹമ്മ: നിർത്തിയിട്ട ലോറിക്ക് പിന്നിൽ തടി കയറ്റിവന്ന മിനിലോറി ഇടിച്ച് തടിക്കച്ചവടക്കാരൻ മരിച്ചു. മുഹമ്മ കായിപ്പുറം മഠത്തിവെളി ഗോപാലകൃഷ്ണനാണ് (66) മരിച്ചത്. ചെറിയ പരിക്കുകളോടെ ഡ്രൈവർ രാജു രക്ഷപ്പെട്ടു. ഞായറാഴ്ച പുലർച്ച കൊല്ലം ചവറക്കടുത്ത് ദേശീയ പാതയിലാണ് അപകടം. ഗോപാലകൃഷ്ണൻ കൊല്ലത്തേക്ക് തടിയുമായി പോകുകയായിരുന്നു. നിർത്തിയിട്ടിരുന്ന ലോറി റോഡിലേക്ക് തള്ളി കിടക്കുകയായിരുന്നു. എതിരെ വന്ന വാഹനത്തിെൻറ വെളിച്ചംമൂലം ഡ്രൈവർ രാജു വണ്ടി വെട്ടിച്ചു മാറ്റുന്നതിനിടെ ലോറിയിലിടിക്കുകയായിരുന്നു. ഗോപാലകൃഷ്ണൻ ഇരുന്ന ഭാഗത്താണ് ഇടിയേറ്റത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടം നടത്തി. ഭാര്യ: ബേബി. മക്കൾ: സുജിത്ത്, സുനിൽ. മരുമക്കൾ: മായ, അശ്വതി.