Obituary
പറളി: മൃദംഗ വിദ്വാന് കൊങ്ങോര്‍പ്പിള്ളി പരമേശ്വരന് നമ്പൂതിരി (90) നിര്യാതനായി. 20 വര്‍ഷത്തിലധികം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരികളില്‍ മൃദംഗവാദകനായിരുന്നു. ആകാശവാണിയിലെ ജീവനക്കാനായിരുന്നു. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം, തിരുവമ്പാടി സംഗീതോത്സവം എന്നിവ തുടങ്ങുന്നതിന് മുന്‍കൈയെടുത്തത് കൊങ്ങോര്പ്പിള്ളിയാണ്. ഗുരുവായൂരിലെ പ്രശസ്തമായ പഞ്ചരത്നകീര്ത്തനാലാപനത്തിന് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. പരേതയായ നന്ദിനിയാണ് ഭാര്യ. മക്കള്‍: ബാബു പരമേശ്വരന് (സംഗീതജ്ഞന്, യു.എസ്.എ), ഡോ. പാർവതി (അസി. പ്രഫസര്‍, ശ്രീകൃഷ്ണപുരം വി.ടി.ബി കോളജ്). മരുമക്കള്‍ ഇന്ദുമതി, സജു നാരായണന്.
കുനിശ്ശേരി: പാറക്കുളം വാണിയതറയിൽ പരേതനായ കൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ ചെല്ലമ്മാൾ (80) നിര്യാതയായി. മക്കൾ: മീന, കണ്ണമ്മ, ശാന്തി, പരേതനായ മുരുകദാസ്. മരുമക്കൾ: ശ്രീനിവാസൻ, രാധാകൃഷ്ണൻ, ബാലസുബ്രഹ്മണ്യൻ, ധനലക്ഷ്മി.
ഷൊർണൂർ: വാടാനാംകുറിശ്ശി റെയിൽവേ ഗേറ്റിന് സമീപത്തെ നടുവീട്ടിൽ സൗദാമിനി (61) നിര്യാതയായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ രാജെൻറ ഭാര്യയാണ്. മകൻ: അജയ്. മരുമകൾ: വിനീത.
ഷൊർണൂർ: കല്ലിപ്പാടം പൊന്നത്ത് പറമ്പിൽ ദേവയാനി (79) നിര്യാതയായി. പരേതനായ കുമാരെൻറ ഭാര്യയാണ്. മക്കൾ: ലീല, സേതുമാധവൻ, വേണുഗോപാൽ. മരുമക്കൾ: രാമചന്ദ്രൻ, ഭാമ, വസന്ത.
ആലത്തൂർ: നെല്ലിയാംകുന്നം ഇടത്തിൽ കോളനിയിലെ പരേതനായ വേലപ്പെൻറ ഭാര്യ കുഞ്ചി അമ്മ (92) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി (ആരോഗ്യ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ) കുഞ്ച, വേശു, പൊന്നുകുട്ടി (നഴ്സിങ് അസി. പാലക്കാട് ജില്ല ആശുപത്രി) പരേതനായ വെള്ള (റിട്ട. കോടതി ഉദ്യോഗസ്ഥൻ). മരുമക്കൾ: ചെല്ല (റിട്ട. ആരോഗ്യ വകുപ്പ്) വിജയകുമാരി, വേലായുധൻ, രാമകൃഷ്ണൻ, പരേതനായ വേലായുധൻ.
പട്ടാമ്പി: മരുതൂർ വെള്ളോപുള്ളി തെക്കീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ (88) നിര്യാതയായി. മക്കൾ: സോമസുന്ദരൻ, നാരായണൻ, പുരുഷോത്തമൻ, സതീദേവി. മരുമകൻ: ജനാർദനൻ.
ആലത്തൂർ: നെച്ചൂർ ആങ്കര താണിക്കൽ കുന്നുപറമ്പ് വീട്ടിൽ രാജൻ (65) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രാജി, വിജി. മരുമക്കൾ: ജയപ്രകാശ്, നിപു.
പറളി: ഓടനൂർ ദേവസ്വം പറമ്പിലെ പരേതനായ ചാത്തെൻറ മകൻ കുട്ടൻ (45) നിര്യാതനായി. മാതാവ്: പരേതയായ വള്ളി. ഭാര്യ: സുനിമോൾ. മക്കൾ: സിബിൻ, സഞ്ജു.
ആലത്തൂർ: മേലാർക്കോട് തെക്കേതറ പനഞ്ചിക്കൽ വീട്ടിൽ പരേതനായ കുഞ്ചു ആചാരിയുടെ ഭാര്യ വേശു (75) നിര്യാതയായി. മക്കൾ: സത്യഭാമ, ഓമന, ഉണ്ണികൃഷ്ണൻ, സുരേന്ദ്രൻ, പുഷ്പ, ജയപ്രകാശ്, കാഞ്ചന, ലതിക, ഗിരീഷ്.
അകത്തേത്തറ: വടക്കേത്തറ അമ്പാട്ട് വീട്ടിൽ കാർത്യായനി നേത്യാരുടെയും കിഴക്കെ മേലിടത്തിൽ ധർമ്മനച്ഛെൻറയും മകൻ നാരായണ മേനോൻ (88) നിര്യാതനായി. ഹേമാംബിക സംസ്കൃത ഹൈസ്കൂൾ മുൻ അധ്യാപകനാണ്. ഭാര്യ: കിഴക്കെ മേലിടത്തിൽ മഹിള നേത്യാർ. മക്കൾ: ശശി, മണികണ്ഠൻ, പരേതരായ സബിത, സതീദേവി, സജൻ. മരുമക്കൾ: ജയ, മോഹൻദാസ്, അശോകൻ, ആശ.
പത്തിരിപ്പാല: മങ്കര പരിയശ്ശേരി പുത്തൻപുരക്കൽ വീട്ടിൽ ശശിധരെൻറ മകൻ സർവേഷ് (15) നിര്യാതനായി. മാതാവ്: ശാന്തി.
മേലാർകോട്: വടക്കെ വീട്ടിൽ രുഗ്മണി അമ്മയുടെ മകൻ വി. ബാലു (47) നിര്യാതനായി. പിതാവ്: പരേതനായ വിശ്വനാഥൻ നായർ. സഹോദരങ്ങൾ: വാസുദേവൻ, മോഹന കൃഷ്ണൻ (കൺട്രോൾ റൂം എസ്.ഐ, പാലക്കാട് സൗത്ത് സ്റ്റേഷൻ), ചന്ദ്രൻ, പാർവതി.