പറളി: മൃദംഗ വിദ്വാന് കൊങ്ങോര്‍പ്പിള്ളി പരമേശ്വരന് നമ്പൂതിരി (90) നിര്യാതനായി. 20 വര്‍ഷത്തിലധികം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരികളില്‍ മൃദംഗവാദകനായിരുന്നു. ആകാശവാണിയിലെ ജീവനക്കാനായിരുന്നു. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം, തിരുവമ്പാടി സംഗീതോത്സവം എന്നിവ തുടങ്ങുന്നതിന് മുന്‍കൈയെടുത്തത് കൊങ്ങോര്പ്പിള്ളിയാണ്. ഗുരുവായൂരിലെ പ്രശസ്തമായ പഞ്ചരത്നകീര്ത്തനാലാപനത്തിന് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. പരേതയായ നന്ദിനിയാണ് ഭാര്യ. മക്കള്‍: ബാബു പരമേശ്വരന് (സംഗീതജ്ഞന്, യു.എസ്.എ), ഡോ. പാർവതി (അസി. പ്രഫസര്‍, ശ്രീകൃഷ്ണപുരം വി.ടി.ബി കോളജ്). മരുമക്കള്‍ ഇന്ദുമതി, സജു നാരായണന്.