പുറത്തൂർ: മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവും മരണപ്പെട്ടു. പുറത്തൂർ അങ്ങാടിക്ക് സമീപം പരേതനായ ചാണയിൽ കുഞ്ഞാപ്പുവിന്റെ മകൻ മുഹമ്മദ് (മുഹമ്മദ് മോൻ-61), മാതാവ് പാത്തുമ്മു (85) എന്നിവരാണ് മരണപ്പെട്ടത്. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ 4.30നാണ് മുഹമ്മദ് മരണപ്പെട്ടത്. ബന്ധുക്കളും നാട്ടുകാരും മയ്യത്ത് ഖബറടക്കാനുള്ള തയാറെടുപ്പിനിടെയാണ് രാവിലെ പത്തോടെ മകന്റെ മരണവിവരമറിഞ്ഞ് മാതാവ് പാത്തുമ്മുവും മരണപ്പെട്ടത്. പാത്തുമ്മുവിന്റെ മറ്റു മക്കൾ: കാദർ, ഇബ്നു മസൂദ്, പരേതയായ പാത്തുമോൾ.മരുമക്കൾ: ഫാത്തിമ, സുബൈദ, സമീറ, പരേതനായ ബീരാൻ. മുഹമ്മദ് മോന്റെ ഭാര്യ: ഫാത്തിമ. മക്കൾ: റാഷിദ്, ഉമൈബ, സുൽഫത്ത്, ഷഹനാസ്. മരുമക്കൾ: കബീർ, അക്ബർ, ഹാരിസ്, ആരിഫ്.