കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) അതിന്റെ തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി അടക്കം രാജ്യത്തെ 37 സബ്സിഡിയറി ഐ.ബികളിലേക്ക് സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടിവ് തസ്തികയിൽ നേരിട്ട് നിയമനം നടത്തുന്നു. ശമ്പളനിരക്ക് 21,700 -69,100 രൂപ. നിരവധി ആനുകൂല്യങ്ങളുമുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.mha.gov.in, www.ncs.gov.in എന്നീ സൈറ്റുകളിൽ ലഭിക്കും.
യോഗ്യത: മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി പരീക്ഷ പാസായിരിക്കണം. പ്രാദേശികഭാഷ അറിയണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ സ്ഥിരതാമസക്കാരാണെന്നതിന് ഡൊമിസൈൽ സർട്ടിഫിക്കറ്റ് വേണം.
ഇന്റലിജൻസ് വർക്കിൽ ഫീൽഡ് പരിചയം അഭിലഷണീയം. പ്രായപരിധി 17.08.2025ൽ 18-27 വയസ്സ്. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. ഭിന്നശേഷിക്കാർ ഈ തസ്തികക്ക് അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷ ഫീസ്: 650 രൂപ. വനിതകൾക്കും എസ്.സി/ എസ്.ടി/ വിമുക്ത ഭടന്മാർ വിഭാഗക്കർക്കും 550 രൂപ മതി. ഓൺലൈനിൽ ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം.
സെലക്ഷൻ: ഓൺലൈൻ പരീക്ഷ (ഒബ്ജക്ടിവ് മാതൃകയിൽ), വിവരണാത്മക മാതൃകയിലുള്ള എഴുത്തുപരീക്ഷ, അഭിമുഖം/പേഴ്സനാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ ഏഴു നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.