കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻകീഴിലുള്ള അതിർത്തി രക്ഷാസേനയിലേക്ക് (ബി.എസ്.എഫ്) കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ)മാരെ റിക്രൂട്ട് ചെയ്യുന്നു. ആകെ 3588 ഒഴിവുകളാണുള്ളത്. (പുരുഷന്മാർക്ക് 3406, വനിതകൾക്ക് 182ഒഴിവുകളിൽ നിയമനം ലഭിക്കും. ശമ്പളനിരക്ക് 21,700-69,100 രൂപ. വിവിധ ട്രേഡുകളിൽ ലഭ്യമായ ഒഴിവുകൾ ചുവടെ:
കോൺസ്റ്റബിൾ (പുരുഷന്മാർ): കോബ്ലർ-65, ടെയ് ലർ-18, കാർപന്റർ-38, പ്ലംബർ-10, പെയിന്റർ-5, ഇലക്ട്രീഷ്യൻ-4, കുക്ക്-1462, വാട്ടർകാരിയർ-699, വാഷർമാൻ-320, ബാർബർ-115, സ്വീപ്പർ-652, വെയിറ്റർ-13, പമ്പ് ഓപറേറ്റർ-1, അപ്ഹോൾസ്റ്റർ-1, ഖോജി-3.
കോൺസ്റ്റബിൾ (വനിതകൾ): കോബ്ലർ-2, കാർപന്റർ-1, ടൈലർ-1, കുക്ക്-82, വാട്ടർകാരിയർ-38, വാഷർമാൻ-17, ബാബർ-6, സ്വീപ്പർ-35.
യോഗ്യത: കോൺസ്റ്റബിൾ-കാർപ്പന്റർ, പ്ലംബർ, പെയിന്റർ, ഇലക്ട്രീഷ്യൻ, പമ്പ് ഓപറേറ്റർ, അപ്ഹോൾസ്റ്റർ ട്രേഡുകൾക്ക് മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി/തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റും അല്ലെങ്കിൽ ഒരു വർഷത്തെ ട്രേഡ് സർട്ടിഫിക്കറ്റും ഒരുവർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയവും.
കോൺസ്റ്റബിൾ-കോബ്ലർ, ടെയ് ലർ, വാഷർമാൻ, ബാർബർ, സ്വീപർ, ഖോജി/റൈഡ്സ് (കുതിരസവാരി) ട്രേഡുകൾക്ക് മെട്രിക്കുഷേൻ/എസ്.എസ്.എൽ.സി/തത്തുല്യയോഗ്യതയും ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യവും (ട്രേഡ് ടെസ്റ്റിൽ യോഗ്യത നേടണം).
കോൺസ്റ്റബിൾ- കുക്ക്, വാട്ടർകാരിയർ, വെയിറ്റർ ട്രേഡുകൾക്ക് മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി/തത്തുല്യയോഗ്യതയും ഫുഡ് പ്രൊഡക്ഷൻ/കിച്ചണിൽ നാഷനൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ അംഗീകരിച്ച (എൻ.എസ്.ക്യൂ.എഫ് ലെവൽ-1) കോഴ്സ് സർട്ടിഫിക്കറ്റും.
പ്രായപരിധി 18-25 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. ശാരീരിക യോഗ്യതകൾ- പുരുഷന്മാർക്ക് ഉയരം 165 സെ. മീറ്റർ, നെഞ്ചളവ് 75-80 സെ.മീറ്റർ. വനിതകൾക്ക് ഉയരം 155 സെ.മീറ്റർ മതി. നെഞ്ചളവ് ബാധകമല്ല. ചില വിഭാഗക്കാർക്ക് ശാരീരിക യോഗ്യതകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://rectt.bsf.gov.in.ൽ ലഭ്യമാണ്.
കേരളം, തമിഴ്നാട്, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ് നിവാസികൾ ബംഗളൂരു ബി.എസ്.എഫ് ഹെഡ്ക്വാർട്ടേഴ്സിന്റെ പരിധിയിലുള്ള യെലഹങ്കയിലെ റിക്രൂട്ടിങ് സെന്ററിലാണ് സെലക്ഷൻ ടെസ്റ്റുകൾക്കായി സമീപിക്കേണ്ടത്.
ഉദ്യോഗാർഥികൾ അവരവരുടെ സംസ്ഥാനത്ത് ലഭ്യമായ ഒഴിവുകളിലേക്ക് മാത്രം അപേക്ഷിച്ചാൽ മതി. അർഹതയുള്ള ഒരു തസ്തിക/ട്രേഡിലേക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ.
പരീക്ഷാഫീസ്: ജനറൽ/ഇ.ഡബ്ല്യു.എസ്/ഒ.ബി.സി നോൺക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർ 100 രൂപ പരീക്ഷ ഫീസായും 50 രൂപ+18 ശതമാനം ജി.എസ്.ടിയും സർവിസ് ചാർജായും നൽകുന്നു. വനിതകൾക്കും എസ്.സി/എസ്.ടി/വിമുക്തഭടന്മാർ, ബി.എസ്.എഫ് ജീവനക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർ പരീക്ഷഫീസ് നൽകേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.