പിടികൂടിയ ലഹരി വസ്തുക്കൾ
കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി 37കാരനായ പ്രവാസിയെ ജലീബ് അൽ ശുയൂഖ് പൊലീസ് അറസ്റ്റ് ചെയ്തു. പട്രോളിങ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സംശയം തോന്നിയ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വിതരണത്തിനായി തയാറാക്കിയ ഏഴ് പാക്കറ്റ് ലഹരി വസ്തുക്കൾ ഇയാളിൽനിന്ന് പിടിച്ചെടുത്തു.
ചോദ്യംചെയ്യലിൽ താൻ ഒരു പ്രഫഷനൽ മയക്കുമരുന്ന് വിൽപനക്കാരനാണെന്ന് പ്രവാസി സമ്മതിച്ചു. അജ്ഞാതനായ വ്യക്തി മയക്കുമരുന്ന് സൂക്ഷിക്കാൻ നിർദേശിച്ചതായും വിശദീകരിച്ചു. ഫോണിലൂടെയായിരുന്നു മറ്റാളുമായുള്ള ആശയവിനിമയം. പ്രതിയെ ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിലേക്ക് കൈമാറി. വസ്തുക്കളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.