കുവൈത്ത് സിറ്റി: നാടോർമകളിൽ പ്രവാസികൾക്ക് ഇന്ന് ഓണം. നാട്ടിലെ പോലെ ബന്ധുക്കളും അയൽക്കാരും പാട്ടും ആഘോഷങ്ങളും ഒന്നുമില്ലെങ്കിലും സദ്യ ഒരുക്കിയും അടുത്തുള്ളവരെ ഭക്ഷണത്തിന് ക്ഷണിച്ചും പ്രവാസികൾ ഓണം കൊണ്ടാടും. ഇത്തവണ വെള്ളിയാഴ്ചയിലെ അവധി ദിവസത്തിലാണ് ഓണം എന്നതിനാൽ വീടുകളിൽ ഒരുമിച്ച, സന്തോഷം പങ്കിടാമെന്ന സന്തോഷത്തിലാണ് മലയാളികൾ.
വിവിധ സംഘടനകൾക്കു കീഴിൽ വിപുലമായ ആഘോഷങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.
ജില്ല സംഘടനകൾ വിപുലമായ പരിപാടികളോടെയാണ് ആഘോഷം ഒരുക്കുന്നത്. നാട്ടിൽനിന്ന് പ്രധാന കലാകാരൻമാർ, ഗായകർ, സിനിമ മേഖലകളിൽ നിന്നുള്ളവരടക്കം വലിയ നിര ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി കുവൈത്തിലെത്തും.
വിവിധ മലയാളി സംഘടനകൾ വ്യത്യസ്തമായ പരിപാടികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മാവേലി എഴുന്നള്ളിപ്പും ഓണസദ്യയും അടക്കം നാടൻ ശൈലിയിലാകും ആഘോഷങ്ങൾ. ഇനിയുള്ള ഓരോ വെള്ളിയാഴ്ചയും മലയാളികൾക്ക് ആഘോഷങ്ങളുടേതാകും.
രാജ്യത്തെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലുമെല്ലാം ഓണം പ്രമാണിച്ച് പ്രത്യേക മത്സരങ്ങൾ, സമ്മാനങ്ങൾ, വിലക്കുറവ് എന്നിവ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.