അട - 100 ഗ്രാം
ശർക്കര - 250 ഗ്രാം
വെള്ളം - അര കപ്പ്
തേങ്ങ ചിരവിയത് - ഒന്നര കപ്പ്
വെള്ളം - മുക്കാൽ കപ്പ്
+ ഒന്നര കപ്പ്
ഏലക്ക പൊടി - അര ടീസ്പൂൺ
ജീരകപ്പൊടി - അര ടീസ്പൂൺ
ചുക്ക് പൊടി - കാൽ ടീസ്പൂൺ
കശുവണ്ടി - 10 - 12
ഉണക്ക മുന്തിരി - 2 ടേബിൾസ്പൂൺ
തേങ്ങാക്കൊത്ത് - 2 ടേബിൾസ്പൂൺ
നെയ്യ് - രണ്ടര ടേബിൾസ്പൂൺ
1. വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് കഴുകിയ അട ചേർത്ത് വേവിക്കുക. ശേഷം വെള്ളം കളഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിവെക്കുക.
2. അതിനിടെ, മറ്റൊരു പാത്രത്തിൽ ശർക്കര അര കപ്പ് വെള്ളത്തിൽ ചൂടാക്കി ഉരുക്കിയതിനുശേഷം അരിച്ചെടുക്കുക.
3. മുക്കാൽ കപ്പ് വെള്ളം തേങ്ങയിൽ ചേർത്ത് അരച്ച് കട്ടി തേങ്ങാപ്പാൽ എടുത്തു വെക്കുക. അതേ തേങ്ങയിൽ ഒന്നര കപ്പ് വെള്ളം ചേർത്ത് വീണ്ടും അരച്ച്, വേറൊരു പാത്രത്തിൽ മാറ്റി വെക്കുക (ഇതാണ് രണ്ടാം തേങ്ങാപ്പാൽ).
4. ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടി, മുന്തിരി, തേങ്ങാ കഷണങ്ങൾ എന്നിവ ഓരോന്നായി സ്വർണ നിറം വരുന്നതുവരെ വറുത്തെടുത്ത് മാറ്റി വെക്കുക.
5. അതേ പാത്രത്തിൽ ശേഷിക്കുന്ന നെയ്യിൽ വേവിച്ച അട ചേർത്ത് 3- 4 മിനിറ്റ് വഴറ്റുക. അതിലേക്ക് ഉരുക്കിയ ശർക്കര ചേർത്ത് നന്നായി ഇളക്കി കട്ടിയാകുന്നത് വരെ വേവിക്കുക.
6. ഇതിലേക്ക് രണ്ടാം തേങ്ങാപ്പാൽ ചേർത്ത് ഇടയ്ക്കിടെ ഇളക്കി തിളപ്പിക്കുക. ഇതിലേക്ക് ഏലക്കപ്പൊടി, ജീരകപ്പൊടി, ചുക്ക് പൊടി എന്നിവ ചേർക്കുക.
7. അവസാനം കട്ടി തേങ്ങാപ്പാൽ ചേർത്ത് കുറഞ്ഞ തീയിൽ കട്ടിയാകുന്നതുവരെ തിളപ്പിക്കുക. തീയിൽനിന്ന് മാറ്റിയ ശേഷം വറുത്ത കശുവണ്ടി, മുന്തിരി, തേങ്ങാ കഷണങ്ങൾ, ശേഷിക്കുന്ന അര ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.