കുവൈത്ത് സിറ്റി: ലബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനക്കുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഈ ആക്രമണം ലബനാന്റെ പരമാധികാരത്തിനുനേരെയുള്ള നഗ്നമായ ആക്രമണമാണെന്നും യു.എൻ രക്ഷ കൗൺസിൽ പ്രമേയങ്ങളുടെ നേരിട്ടുള്ള ലംഘനമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളിൽ ലബനാനെ കുവൈത്ത് പൂർണമായി പിന്തുണക്കുന്നു. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ ഐക്യരാഷ്ട്രസഭ രക്ഷാ സമിതി ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.