കുവൈത്ത് സിറ്റി: കേരള സർക്കാറിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിന് പ്രവാസി വെൽഫെയർ തുടക്കം കുറിച്ചു. ‘അടുത്തറിയാം പ്രവാസി ക്ഷേമപദ്ധതികൾ’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന കാമ്പയിനിൽ നോർക്ക റൂട്ട്സ്, കേരള പ്രവാസി വെൽഫെയർ ബോർഡ് എന്നീ സർക്കാർ സംവിധാനങ്ങൾ നൽകുന്ന സേവനങ്ങളെ പരിചയപ്പെടുത്തുകയും പ്രവാസി മലയാളികളെ അത്തരം പദ്ധതികളുടെ ഭാഗമാക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് നോർക്ക ആൻഡ് ഗവൺമെൻറൽ അഫയേഴ്സ് വിങ് കൺവീനർ ഖലീലുറഹ്മാൻ അറിയിച്ചു.
നോർക്ക ഐ.ഡി കാർഡ്, പ്രവാസി ക്ഷേമനിധി, പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി എന്നിവയിൽ അംഗത്വമെടുക്കുന്നതിന് വെൽഫയർ ഡെസ്ക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. കേരള പ്രവാസി വെൽഫയർ ബോർഡിൽനിന്ന് പെൻഷൻ വാങ്ങുന്നവരുടെയും പെൻഷൻ അപേക്ഷകരുടെയും സംഗമവും ഒരുക്കും. പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ സർക്കാറിന് സമർപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കാമ്പയിൽ സംഘാടക സമിതി യോഗത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു പൊൻമുണ്ടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി നന്ദിയും പറഞ്ഞു.
വിവരങ്ങൾക്ക് കുവൈത്ത് സിറ്റി- 66320515, റിഗ്ഗയി 50468786, അബ്ബാസിയ - 66388746, ജലീബ് - 90981749, ഫർവാനിയ-99588431, ഖൈത്താൻ-60010194, സാൽമിയ-66430579, അബൂഹലീഫ- 90963989, ഫഹാഹീൽ- 65975080.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.