കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളികൾക്കായി യൂത്ത് ഇന്ത്യ ഒരുക്കുന്ന ‘ബിസിനസ് കോൺക്ലേവ്’ ഇന്ന്. വൈകീട്ട് മൂന്നു മുതൽ ഫർവാനിയ ക്രൗൺ പ്ലാസയിൽ ആരംഭിക്കുന്ന ബിസിനസ് കോൺക്ലേവിൽ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ദിശാബോധം നൽകുന്നതിനുമായുള്ള പ്രത്യേക സെഷനുകൾ ഒരുക്കിയിട്ടുണ്ട്.
വ്യവസായ രംഗത്തെ നവീന സാധ്യതകൾ കണ്ടെത്താനും സംരംഭകരെ തമ്മിൽ ബന്ധിപ്പിക്കാനും വിജയഗാഥകൾ പങ്കുവെക്കാനുമുള്ള വേദിയാണ് കോൺക്ലേവിലൂടെ ഒരുക്കുന്നത്. പാനൽ ചർച്ചകൾ, നെറ്റ്വർക്കിങ് സെഷനുകൾ, എത്തിക്കൽ ബിസിനസ് മാർഗനിർദേശങ്ങൾ, ശരീഅ ഫിഖ്ഹ് ഡെസ്ക്, സംരംഭങ്ങളുടെ പ്രദർശനങ്ങൾ, ബിസിനസ് നിയമങ്ങൾ, വിദഗ്ധരുടെ സംവാദങ്ങൾ എന്നിവ കോൺക്ലേവിന്റെ ഭാഗമാണ്. സംരംഭകരും പ്രഫഷനലുകളും ഒരുമിക്കുന്ന വേദിയായി കോൺക്ലേവ് മാറും.
ബിസിനസ് രംഗത്തും മറ്റു മേഖലകളിലും ശ്രദ്ധേയരായ റിയാസ് ഹകീം, റമീസ് അലി, മറിയം വിധു വിജയൻ, ഡോ. നിഷാദ്, നസ്റുദ്ദീൻ, ഡോ. അൻവർ അമീൻ ചേലാട്ട്, പി.സി. മുസ്തഫ, മാത്യു ജോസഫ്, ഫൈസൽ മഞ്ചേരി, ഷഫീഖ് സി.പി, നിയാസ് ഇസ്ലാഹി, ഖലീൽ റഹ്മാൻ എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിക്കും. കോൺക്ലേവിൽ പങ്കെടുക്കുന്നതിനായി എത്തിയ റിയാസ് ഹകീമിന് കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരണം നൽകി. യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡൻറ് സിജിൽ ഖാൻ, കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് മറ്റു യൂത്ത് ഇന്ത്യ, കെ.ഐ.ജി പ്രവർത്തകർ വിമാനത്താവളത്തിലെത്തി. വിവരങ്ങൾക്ക് 97848081, 94157227 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.