കുവൈത്ത് സിറ്റി: വിസ നിയമങ്ങൾ ഉദാരമാക്കിയതോടെ രാജ്യത്തെ വിവിധ മേഖലകളിൽ ഉണർവ് കൈവരിക്കുമെന്ന് വിലയിരുത്തൽ. വിസ നിയമങ്ങള്‍ ഉദാരമാക്കിയതോടെ രാജ്യത്തേക്ക് സന്ദര്‍ശകരുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. ഇത് ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, കഫേകൾ, വാണിജ്യ മേഖലകൾ എന്നിവക്ക് നേരിട്ടുള്ള ഗുണമായി മാറുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ബാങ്കിങ് മേഖല, സ്വകാര്യ ആരോഗ്യ സേവനങ്ങൾ എന്നീ മേഖലയിലും വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ, സാമ്പത്തിക സ്ഥിരത കൃത്യമായി വിലയിരുത്താൻ കുറഞ്ഞത് ആറുമാസം വേണ്ടിവരുമെന്നും റിയൽ എസ്റ്റേറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടി.
അതേസമയം, സന്ദർശകരുടെ വർധന ഫ്ലാറ്റുകളുടെ വാടക നിരക്കുകൾ ഉയർത്താൻ ഇടയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് യൂനിയൻ സൂചന നൽകി. പ്രവാസികളുടെ വരവ് വർധിക്കുന്നത് ഭവന ആവശ്യകത കൂട്ടുമെന്നും രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ വാടകയിൽ ഏഴു മുതൽ 10 ശതമാനം വരെ വർധനവ് രേഖപ്പെടുത്താമെന്നും റിയൽ എസ്റ്റേറ്റ് യൂനിയൻ ചെയർമാൻ ഇബ്രാഹിം അൽ അവാദി വ്യക്തമാക്കി. ഹവല്ലി, സാൽമിയ പോലുള്ള സ്ഥലങ്ങളിൽ ചെറിയ അപ്പാർട്മെന്റുകളുടെ വാടക 280 ദീനാര്‍ മുതൽ 330 ദീനാര്‍ വരെ ഉയർന്നേക്കാമെന്നും സൂചിപ്പിച്ചു. നിലവിൽ രാജ്യത്തെ ഭവന യൂനിറ്റുകളുടെ 18 ശതമാനം ഒഴിഞ്ഞുകിടക്കുകയാണ്. സന്ദർശകർ കൂടുതൽ പേർ എത്തുന്നതോടെ ഇവക്ക് ഡിമാൻഡ് ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.