മി​ക​ച്ച നി​കു​തി സൗ​ഹൃ​ദ ന​ഗ​രം; മു​ന്നി​ൽ അ​ബൂ​ദ​ബി​യും ദു​ബൈ​യും

അ​ബൂ​ദ​ബി: ലോ​ക​ത്തി​ലെ മി​ക​ച്ച നി​കു​തി സൗ​ഹൃ​ദ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മു​ന്നി​ലെ​ത്തി അ​ബൂ​ദ​ബി​യും ദു​ബൈ​യും.മ​ള്‍ട്ടി​പൊ​ളി​റ്റ​ന്‍ ത​യാ​റാ​ക്കി​യ 2025ലെ ​നി​കു​തി സൗ​ഹൃ​ദ ന​ഗ​ര സൂ​ചി​ക​യി​ലാ​ണ് യു.​എ.​ഇ ന​ഗ​ര​ങ്ങ​ളാ​യ അ​ബൂ​ദ​ബി​യും ദു​ബൈ​യും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​ത്. 164 രാ​ജ്യ​ങ്ങ​ളി​ലെ ന​ഗ​ര​ങ്ങ​ളെ ഉ​ള്‍പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ സൂ​ചി​ക​യി​ല്‍ ഗ​ള്‍ഫ് മേ​ഖ​ല​യി​ലെ നി​ര​വ​ധി ന​ഗ​ര​ങ്ങ​ള്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​ട്ടു​ണ്ട്. മ​നാ​മ (4), ദോ​ഹ (5), കു​വൈ​ത്ത് സി​റ്റി (8), റി​യാ​ദ്(12), മ​സ്‌​ക​ത്ത്(17)​എ​ന്നി​വ​യാ​ണ് പ​ട്ടി​ക​യി​ല്‍ ആ​ദ്യ ഇ​രു​പ​തി​ലെ​ത്തി​യ മ​റ്റു ഗ​ള്‍ഫ് ന​ഗ​ര​ങ്ങ​ള്‍.ഈ ​ന​ഗ​ര​ങ്ങ​ളൊ​ക്കെ കു​റ​ഞ്ഞ ആ​ദാ​യ നി​കു​തി​യോ അ​ല്ലെ​ങ്കി​ലും ഒ​ട്ടും ആ​ദാ​യ നി​കു​തി ഈ​ടാ​ക്കാ​ത്ത​തോ ആ​യ ന​ഗ​ര​ങ്ങ​ളാ​ണ്.

Tags:    
News Summary - Best tax-friendly city; ahead of Abu Dhabi and Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-07-25 03:02 GMT