അബൂദബി: മുസഫ ലൈഫ് കെയർ ആശുപത്രിയിലെ ദന്ത ഡോക്ടർ കണ്ണൂർ താണ സ്വദേശിനി ധനലക്ഷ്മിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച നാട്ടിലെത്തിക്കും.അബൂദബിയിലെ സാമൂഹിക രംഗത്തെ സജീവമായിരുന്ന ഡോക്ടറുടെ മൃതദേഹം ഇന്ന് വൈകീട്ട് 3.30ന് ബനിയാസ് സെൻട്രൽ മോർച്ചറിയിൽ പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച രാത്രി താമസ സ്ഥലത്ത് ധനലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പത്തുവർഷത്തിലേറെയായി പ്രവാസിയാണ്.അബൂദബി മലയാളി സമാജം അംഗവും എഴുത്തുകാരിയും വാഗ്മിയുമാണ്. കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഭർത്താവ് സുജിത്ത്. കണ്ണൂർ ആനന്ദകൃഷ്ണ ബസ് സർവിസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.