ദുബൈ: കടുത്ത വേനലിനിടെയും രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുന്നു. വ്യാഴാഴ്ച ചില പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു.വ്യാഴാഴ്ച പൊതുവെ തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും. എങ്കിലും കിഴക്കൻ ഭാഗങ്ങളിൽ മഴമേഘങ്ങൾ രൂപവത്കൃതമാവാനും സാധ്യതയുണ്ട്. ചില തീരപ്രദേശങ്ങളിലും ഉൾഭാഗങ്ങളിലും വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും ഈർപ്പം നിറഞ്ഞ കാലാവസ്ഥയായിരിക്കും. പടിഞ്ഞാറൻ ഭാഗങ്ങളിൽ മൂടൽമഞ്ഞും രൂപപ്പെടും. വടക്ക് പടിഞ്ഞാറുനിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് പകൽ സമയങ്ങളിൽ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. ഇത് 40 കിലോമീറ്റർ വരെ എത്താം. അറേബ്യൻ ഗൾഫും ഒമാൻ കടലും പൊതുവെ ശാന്തമായിരിക്കും. സ്വൈഹാനിൽ വ്യാഴാഴ്ച താപനില 48 ലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബൂദബിയിൽ കൂടിയ താപനില 43 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 31 ഡിഗ്രി സെൽഷ്യസുമായിരിക്കും. ദുബൈയിൽ കൂടിയ താപനില 42 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 32 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും എൻ.സി.എം അറിയിച്ചു. ഷാർജയിൽ കൂടിയ താപനില 42ഉം കുറഞ്ഞ താപനില 33 ഡിഗ്രിയും ആകും. അടുത്ത ദിവസത്തിനുള്ളിൽ ചൂട് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.