സ്മാർട്​ ട്രാവൽ ചെയർമാൻ അഫി അഹ്മദ്​ നടൻ മമ്മൂട്ടിക്കൊപ്പം

മമ്മൂട്ടിയുടെ 74ാം ജന്മദിനത്തിൽ 74 പേർക്ക്​ സൗജന്യ യാത്രയുമായി സ്മാർട്​ ട്രാവൽ

ദുബൈ: മലയാളിയുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയുടെ തിരിച്ചുവരവിനെ ആഘോഷമാക്കി ദുബൈ ആസ്ഥാനമായ യാത്രാ സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ സ്മാർട്​ ട്രാവൽ. സെപ്റ്റംബറിൽ മമ്മൂട്ടിയുടെ 74ാം ജന്മദിനത്തിൽ സ്പെഷ്യൽ സലാല ഓഫറാണ്​ യാത്രക്കായി പ്രഖ്യാപിച്ചിരിക്കുന്നത്​. ഓണവും നബിദിനവും ഉൾപ്പെടെ ഒരുമിച്ച്​ അവധി വരുന്ന അവസരത്തിൽ യു.എ.ഇയിലെ മലയാളികൾക്ക്​ ആഘോഷത്തിന്‍റെ ഭാഗമാകാൻ മികച്ച അവസരമാണിത്. സെപ്റ്റംബർ 7ന്​ സലാലയിൽ മമ്മൂട്ടിയോടുള്ള ആദര സൂചകമായി പിറന്നാൾ ആഘോഷവും ഓണംപരിപാടികളും ഒന്നിച്ച്നടത്തും.

സ്മാർട്​ ട്രാവലിന്‍റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിൽ(ഫേസ്​ബുക്ക്​, ഇൻസ്​റഗ്രാം) നൽകിയിരിക്കുന്ന ലിങ്ക്​ വഴി രജിസ്റ്റർ ചെയ്യുന്ന വ്യക്തികളിൽനിന്നും 74 വിജയികളെ ആഗസ്റ്റ്​ 31ന്​ തെരഞ്ഞെടുക്കുമെന്ന്​ മാനേജ്മെന്റ് അറിയിച്ചു. പിറന്നാൾ ആഘോഷത്തോട്​ അനുബന്ധിച്ച്​ കേക്ക്മുറിക്കൽ, സിനിമപ്രദർശനം, ഗാനാലാപനം, ഡബ്സ്മാഷ്​ തുടങ്ങിയ പരിപാടികൾക്ക്​ പുറമെ ക്വിസ്, ആക്ടിങ്​ മുതലായ മത്സരങ്ങളും വിജയികൾക്ക്​ കൈനിറയെ സമ്മാനങ്ങളും ലഭിക്കും. ഒപ്പം തിരുവോണ നാളിൽ ഓണസദ്യ, വടംവലി, ഉറിയടി തുടങ്ങിയവയും സ്മാർട്ട്ട്രാവൽ സലാലയിൽ ഒരുക്കുന്നുണ്ട്. മുമ്പ്​ മമ്മൂട്ടിയുടെ 70ാം പിറന്നാളിന് 70 പേർക്ക്​ സൗജന്യ വിസ നൽകി സ്മാർട്ട്​ ട്രാവൽ ആഘോഷിച്ചിരുന്നു.

മമ്മൂട്ടിയോടുള്ള ആദരവിന്‍റെയും സ്നേഹത്തിന്റെയും സൂചകമായിട്ടാണ് ഇങ്ങനെയൊരു ആഘോഷം ഓണത്തോടൊപ്പം നടത്തുന്നതെന്ന്​ സ്മാർട്​ ട്രാവൽ ചെയർമാൻ അഫി അഹ്മദ്​ പറഞ്ഞു. ഖരീഫ്​ സീസണിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സലാലയിലേക്ക്​ ഹോളിഡേ ട്രിപ്പ്​ സ്മാർട്​ ഒരുക്കുന്നുണ്ട്. ജൂലൈയിൽ ആരംഭിച്ച ട്രിപ്പുകൾ എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം പുറപ്പെട്ട്​ ഞാറാഴ്ച തിരിച്ചുവരുന്ന രീതിയിലാണ്​ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ അവസാനം വരെ എല്ലാ ആഴ്ചയും 4 ബസുകളാണ്​ പുറപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും സ്മാർട്​ ട്രാവലിന്റെ ബ്രാഞ്ചുമായോ +971565522547, +971503627179 നമ്പറിലോ ബന്ധപ്പെടാം.



Tags:    
News Summary - Smart Travel offers free travel to 74 people on Mammootty's 74th birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.